ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എൺപത്തിയൊൻപത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 38.74 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. നിലവിൽ ഒരുകോടി പതിനഞ്ച് ലക്ഷം പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്.
വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ബ്രസീലിൽ മരണസംഖ്യ അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടായിരത്തിലധികം കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിയെട്ട് ലക്ഷം പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ഇന്ത്യയും മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള യുഎസിൽ മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 6.17 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം മൂന്ന് കോടിയോട് അടുത്തു. നിലവിൽ ഏഴര ലക്ഷത്തിലധികം പേർ കോവിഡ് ചികിത്സയിൽ കഴിയുന്നു. രണ്ട് കോടി എൺപത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി. മരണസംഖ്യ 3.85 ലക്ഷം കടന്നു.
Post Your Comments