കാസര്‍കോട്: പ്രതിശ്രുത വധു വിവാഹത്തിനായി വാങ്ങിയ ആഭരണങ്ങളുമായി കാമുകനൊപ്പം പോയി.
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പൊള്ളക്കടയില്‍ ഇരുപത്തിയൊന്നുകാരിയായ അഞ്ജലിയെയാണ് കാണാതായത്. പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയെന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ 25 ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങുന്നത്. ‘എന്റെ ഇക്കയുടെ ഒപ്പം ഞാന്‍ പോകുകയാണ്. അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്‌നേഹമാണ്’ എന്ന് എഴുതിയ ഒരുകുറിപ്പ് അഞ്ജലിയുടെ മുറിയില്‍ നിന്ന് ലഭിച്ചിരുന്നു.
അഞ്ജലിയുടെ പിതാവ് ആലിന്‍കീഴിലെ ശ്രീധരന്റെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തെങ്കിലും തുമ്പോന്നും ലഭിച്ചിട്ടില്ല. പെണ്‍കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ അടുത്തും അന്വേഷിച്ചെങ്കിലും കാമുകനെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. മതപരിവര്‍ത്തനം നടത്താന്‍ ലൗജിഹാദ് ശക്തികള്‍ മകളെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാഞ്ഞങ്ങാട്ടെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി വീട്ടില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി.
എന്നാൽ സംഭവ ദിനം കാഞ്ഞങ്ങാട്ടേക്ക് പൊകുന്നെന്ന് പറഞ്ഞാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. കാണാതായ ദിവസം കുറ്റിക്കോല്‍ കൊളത്തൂരില്‍ ഭാഗംവരെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഓണായിരുന്നെന്ന് സൈബര്‍സെല്‍ അന്വേഷണത്തില്‍ കണ്ടെത്തി. അതിന് ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആയി. സൈബര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ഡിപ്രഷനുള്ള ഗുളികയും അത് ഉപയോഗിക്കാനുള്ള കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം കത്തില്‍ പറയുന്ന ഇക്ക ആരെന്ന് കണ്ടെത്താനും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ മൂന്ന് ദിവസത്തിനകം കണ്ടെത്താനാകുമെന്നാണ് പൊലീസ് പറയുന്നത്. ഇക്ക എന്ന് സൂചിപ്പിച്ചത് പള്ളിക്കര സ്വദേശിയായ യുവാവാണോ എന്ന സംശയത്തില്‍ ബന്ധുക്കള്‍ ഇന്നലെ അയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും അയാളല്ലെന്ന് ബോധ്യമായി. പത്തുപവന്റെ സ്വര്‍ണ്ണാഭരണങ്ങളുമായണ് പെണ്‍കുട്ടി നാടുവിട്ടിരുന്നത്.
Post Your Comments