ന്യൂഡല്‍ഹി: ആര്‍മി ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചു യുവതികളെ കബളിപ്പിക്കാന്‍ ശ്രമിച്ച 40കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് സംഭവം. ആര്‍മി ക്യാപ്റ്റന്റെ വേഷം ധരിച്ച് സമൂഹമാധ്യമത്തിൽ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സിറ്റി സ്‌കൂളില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ദിലീപ് കുമാർ അറസ്റ്റിലായത്.
ഇന്ത്യന്‍ ആര്‍മിയിലെ ക്യാപ്റ്റന്‍ ശേഖറാണ് എന്നായിരുന്നു ഇയാൾ യുവതികളെ പരിചയപ്പെടുത്തിയിരുന്നത്. ഇയാളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കഴിഞ്ഞദിവസം ഗ്രേറ്റര്‍ കൈലാഷില്‍ യുവതിയുമായി ഡേറ്റിങ്ങ് നടത്തായി എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. രാജ്യാന്തര വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ ഇയാളെക്കുറിച്ചു അന്വേഷണം നടത്തുകയാണ്.
സോഷ്യല്‍മീഡിയയില്‍ യുവതികളെ ആകര്‍ഷിക്കാനാണ് ആര്‍മി ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി.
Post Your Comments