KeralaNattuvarthaLatest NewsNews

പണം സമ്പാദിച്ചത് ഓഹരി ഇടപാടുകള്‍ വഴിയെന്ന്‌ പ്രതി മാര്‍ട്ടിന്‍ ജോസഫ്‌: യുവതിയിൽ നിന്ന് വാങ്ങിയത് അഞ്ചുലക്ഷം

ചോദ്യം ചെയ്യലിനായി മാര്‍ട്ടിനെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടിട്ടുണ്ട്‌

കൊച്ചി: യുവതിയെ ഫ്‌ളാറ്റില്‍ തടങ്കലില്‍വച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ്‌ പണം സമ്പാദിച്ചത് ഓഹരി ഇടപാടുകള്‍ വഴിയെന്ന്‌ മൊഴി. ചോദ്യം ചെയ്യലില്‍ മാര്‍ട്ടിന്‍ പറഞ്ഞ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും, ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള പണം എവിടെ നിന്ന് ലഭിച്ചുവെന്ന് കണ്ടെത്തണമെന്നും പോലീസ്‌ വ്യക്‌തമാക്കി. ചോദ്യം ചെയ്യലിനായി മാര്‍ട്ടിനെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടിട്ടുണ്ട്‌.

എറണാകുളത്തെ പോലീസ്‌ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്‌. സംഭവത്തിന് പിന്നില്‍ മറ്റാരെങ്കിലും പ്രവര്‍ത്തിച്ചിരുന്നുവോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്‌തമാക്കി. ബാങ്കുകളില്‍ നിന്ന്‌ ലഭിച്ച പ്രതിയുടെ അക്കൗണ്ട്‌ വിവരങ്ങളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും അക്കൗണ്ടിലെ പണത്തിന്റെ സ്രോതസ് തിരിച്ചറിയേണ്ടതായിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

ഓഹരി വിപണിയില്‍ നിക്ഷേപിച്ച്‌ പണം സമ്പാദിച്ച് നല്‍കാമെന്ന്‌ പറഞ്ഞ് പീഡനത്തിനിരയായ യുവതിയില്‍നിന്ന്‌ അഞ്ച്‌ ലക്ഷം രൂപ മാര്‍ട്ടിന്‍ വാങ്ങിയിരുന്നു. ഇത്തരത്തില്‍ മറ്റാരോടെങ്കിലും പണം വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button