Latest News

ഓഹരി വിപണിയിലെ വൻ ശക്തിയായി ഇന്ത്യ: 25 % വളർച്ച പ്രകടിപ്പിച്ച് 4 ട്രില്യൺ കടന്ന് ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച്

മുംബൈ: കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും കോവിഡ് പാൻഡെമിക്കിന്റെ ആഘാതവും ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ ഓഹരി വിപണി അടുത്തിടെ 25 ശതമാനം വളർച്ച പ്രകടിപ്പിച്ച് 4 ട്രില്യൺ ഡോളർ മൂല്യനിർണ്ണയം കടന്ന് ഒരു പുതിയ നേട്ടം കൈവരിച്ചു .നിലവിൽ പ്രശസ്തമായ ഹോംഗ് കോങ്ങ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ മറികടക്കാനൊരുങ്ങുകയാണ് ഇന്ത്യ.

ഇതോടുകൂടി ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാർക്കറ്റ് സൂപ്പർ പവറുകളുടെ നിരയിലേക്ക് ഇന്ത്യയും ഉയർന്നിരിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന, ജപ്പാൻ, ഹോംഗ് കോങ്ങ് എന്നിവയ്ക്ക് മാത്രമായിരുന്നു ഈ പദവി ഉണ്ടായിരുന്നത് ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ ഓഹരി വിപണി എന്ന പദവിയിലേക്ക് എത്തിയതോടു കൂടി ഈ വൻ ശക്തികളുടെ നിരയിലേക്ക് ഉയർന്നിരിക്കുകയാണ് ഇന്ത്യ.

ഇന്ത്യൻ ഓഹരി വിപണി ഈ വർഷം ഏകദേശം 25 ശതമാനംഉയർന്ന് മൊത്തത്തിലുള്ള വിപണി മൂല്യം 4.16 ട്രില്യൺ ഡോളർ കടന്നു. അതേസമയം, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഈ വർഷം ഏകദേശം 19% ഇടിഞ്ഞു.2023ലെ ഇന്ത്യയുടെ വിപണി വളർച്ച കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button