
മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. യുവതാരം റിഷഭ് പന്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ‘ റിഷഭ് പന്ത് അസാമാന്യ പ്രതിഭാശാലിയാണ്. ഒരു മത്സരത്തിന്റെ ഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാൻ അദ്ദേഹത്തിന് സാധിക്കും. അവനെ സ്വതസിദ്ധമായ കളി കളിക്കാൻ അനുവദിക്കുക. ഇത്തരത്തിലുള്ള കളിക്കാർക്ക് നൽകാവുന്ന ഏറ്റവും വലിയ പിന്തുണ അതാണ്’, ഗാംഗുലി പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിനേക്കാൾ ടെസ്റ്റിലാണ് പന്ത് ഇതുവരെ ഇന്ത്യക്കായി നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയത്തിൽ താരത്തിന്റെ ബാറ്റിംഗ് പ്രകടനം നിർണായകമായിരുന്നു.
അതേസമയം, സതാംപ്ടണിൽ മഴ മാറി മേഘം തെളിയുന്നു. ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം രണ്ടാം ദിനത്തിൽ നടന്നേക്കും. ആദ്യ ദിനം പൂർണമായും മഴ പെയ്തതിനാൽത്തന്നെ രണ്ടാം ദിനം ഒരു മണിക്കൂർ നേരത്തെ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ 3.30ന് ആരംഭിക്കേണ്ട മത്സരം 2.30ന് ആരംഭിക്കും. രണ്ട് മണിക്കാവും ടോസ് ഇടുക. മഴ പെയ്ത് പിച്ചിൽ ഈർപ്പം നിറഞ്ഞിരിക്കുന്നതിനാൽത്തന്നെ ടോസ് മത്സരത്തിന് നിർണ്ണായകമാകും.
Post Your Comments