ഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് സംഭവിച്ച അപകടം ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബസ് ഡ്രൈവര്‍ സുശീല്‍ മാന്‍. ഏകദേശം 300 മീറ്റർ അകലെയാണ് സംഭവം നടന്നതെന്നും തുടർന്ന് താനും ബസിലെ യാത്രക്കാരും ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും സുശീല്‍ പറഞ്ഞു. കാറില്‍ ഉണ്ടായിരുന്നയാളിന്‍റെ ശരീരത്തിന്‍റെ പകുതി കാറിന്‍റെ പുറത്ത് കാണാമായിരുന്നുവെന്നും സുശീല്‍ മാന്‍ പറഞ്ഞു.
‘ഒരു സ്റ്റോപ്പില്‍ ബസിന്‍റെ വേഗത കുറച്ചപ്പോള്‍ 300 മീറ്റർ അകലെ കുറച്ച് വെളിച്ചം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് കണ്ടു. അതൊരു കാറാണോ എന്ന് ഊഹിക്കാൻ പ്രയാസമായിരുന്നു. എന്തോ കുഴപ്പമുണ്ടെന്നും ഒരു അപകടം സംഭവിച്ചതായും കണ്ടക്ടറോട് പറഞ്ഞു. ഏകദേശം 100 മീറ്റര്‍ മാറി കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി. കാർ ബസിന്‍റെ നേര്‍ക്ക് വന്നതോടെ യാത്രക്കാര്‍ ഭയന്നു’.
‘കാർ കണക്ടറിന്റെ വശത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ ഡിവൈഡറിൽ ഇടിച്ച് മൂന്ന് നാല് തവണ തിരിഞ്ഞു. കാറില്‍ ഉണ്ടായിരുന്നയാളിന്‍റെ ശരീരത്തിന്‍റെ പകുതി കാറിന്‍റെ പുറത്ത് കാണാമായിരുന്നു. ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തിയ ശേഷം കണ്ടക്ടറും താനും കൂടെ പുറത്തിറങ്ങി കാറിന് അടുത്തേക്ക് പോയി. ബസിനുള്ളിലെ യാത്രക്കാരും സഹായിച്ചു’.
‘തനിച്ചാണോ എന്ന് പന്തിനോട് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി. അദ്ദേഹത്തിന് ബോധമുണ്ടെന്ന് മനസിലാക്കി വേഗം പുറത്തെടുക്കാന്‍ ശ്രമിച്ചു. കാറിന്റെ ഡിക്കിക്ക് ഇതിനകം തീപിടിച്ചിരുന്നു. കൂടുതല്‍ വൈകിയിരുന്നെങ്കില്‍ കാര്യങ്ങൾ വളരെ വേഗം മാറുമായിരുന്നു. പന്ത് രക്ഷപ്പെടുമായിരുന്നില്ല’.
‘ഞാൻ റിഷഭ് പന്ത് ആണെന്നും ക്രിക്കറ്ററാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ക്രിക്കറ്റ് കളി കാണാത്തതുകൊണ്ട് എനിക്ക് പന്തിനെ തിരിച്ചറിയാനായില്ല. വളരെ വേഗം അദ്ദേഹത്തെ പുറത്തെടുത്ത് ഡിവൈഡറില്‍ കിടത്തി. അദ്ദേഹം വെള്ളം ചോദിച്ചപ്പോള്‍ അത് നല്‍കി. യാത്രക്കാരിലൊരാൾ തുണികൊണ്ട് അദ്ദേഹത്തിന്‍റെ ശരീരം മറച്ചു. ഒരു വശത്ത്, ഞാൻ പൊലീസിനെ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ കോള്‍ ബിസി ആയിരുന്നു’.
Read Also:- ലോകം 2023നെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഈ രാജ്യത്ത് മാത്രം 2015, അതായത് 7 വര്‍ഷം പിന്നില്‍
‘അമ്മയെ വിളിക്കാനായി ഫോൺ തന്നത് അദ്ദേഹമാണ്, കാറിൽ 7000–8000 രൂപ വരെ അടങ്ങിയ പേഴ്സുണ്ടായിരുന്നു. ആംബുലൻസിൽ കയറ്റുമ്പോൾ ആ പഴ്സും കൈമാറി. ഓടിക്കൂടിയ മറ്റുള്ളവരാണ് പന്തിനെ തിരിച്ചറിഞ്ഞത്. കാറിനു തീപിടിച്ചതിനു പിന്നാലെ ഗ്ലാസ് തകര്‍ത്താണ് താരം പുറത്തിറങ്ങിയത്’ സുശീല്‍ മാന്‍ പറഞ്ഞു.
Post Your Comments