മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂപ്പർ താരം റിഷഭ് പന്തിന് ടീമിൽ ഇടംനേടാനായില്ല. സമീപകാലത്ത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഫോമില്ലായ്‌മയുടെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന പന്തിനെ ഒഴിവാക്കിയതാണോ വിശ്രമം നല്‍കിയതാണോ എന്നതാണ് ആരാധകരുടെ സംശയം.
കാല്‍മുട്ടിലെ പരിക്ക് ഭേദപ്പെടുന്നതിനായി റിഷഭ് പന്തിനോട് രണ്ടാഴ്‌ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ജനുവരി 3 മുതല്‍ 15 വരെയാകും എന്‍സിഎയില്‍ പന്തിന്‍റെ പരിശീലനം. കാല്‍മുട്ടിന് നേരിയ പരിക്ക് കുറച്ചുനാളുകളായി പന്തിനെ അലട്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരിസ് വരാനുള്ളതും ബിസിസിഐയുടെ മുന്നിലുണ്ട്. ടെസ്റ്റില്‍ ടീം ഇന്ത്യയുടെ നമ്പര്‍ 1 വിക്കറ്റ് കീപ്പറാണ് റിഷഭ്. എന്നാല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരുടെ സാന്നിധ്യം വൈറ്റ് ബോള്‍ ടീമുകളില്‍ റിഷഭിന് വെല്ലുവിളിയാണ്. ശ്രീലങ്കയ്‌ക്കെതിരെ ഇരുവരും തിളങ്ങിയാല്‍ ഏകദിന, ടി20 ടീമുകളിലേക്ക് റിഷഭ് പന്തിന് മടങ്ങിവരവ് എളുപ്പമാവില്ല.
ടി20 ടീം
ഹർദ്ദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (വൈസ് ക്യാപ്റ്റൻ), ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.
Read Also:- ആകാശ് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ തലവനെന്ന് സി പി എം: ട്രോഫി സമ്മാനിച്ച് ഡി വൈ എഫ് ഐ നേതാവ്
ഏകദിന ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹർദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്.
Post Your Comments