ബാംഗ്ലൂർ : കര്‍ണാടക മന്ത്രിസഭയ്‌ക്കെതിരെ ഒരുകൂട്ടം എം.എല്‍.എമാര്‍ ശക്തമായ വിമത നീക്കം നടത്തുകയാണെന്ന മാധ്യമ വാർത്തകൾക്കെതിരെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കര്‍ണാടക ബി.ജെ.പിക്കുള്ളില്‍ യാതൊരുവിധത്തിലുമുള്ള രാഷ്ട്രീയ പ്രതിസന്ധിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ഇടഞ്ഞ് നില്‍ക്കുന്ന ഒന്നോ രണ്ടോ എം.എല്‍.എമാരുണ്ട് എന്നത് ശരിയാണ്. എന്നാല്‍, അതിനെ രാഷ്ട്രീയ പ്രതിസന്ധിയായി സൃഷ്ടിച്ച് മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരുണ്‍ സിംഗ് വിളിച്ചു ചേര്‍ത്ത യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു യെദ്യൂരപ്പയുടെ പരാമര്‍ശങ്ങള്‍. കര്‍ണാടക മുഖ്യമന്ത്രിയായി തുടരാന്‍ ബി.എസ് യെദ്യൂരപ്പയ്ക്ക് നെഞ്ചുറപ്പില്ലെന്ന് യോഗത്തിനിടെ ബി.ജെ.പി നേതാവ് എച്ച് വിശ്വനാഥൻ പറഞ്ഞത് വാര്‍ത്തയായിരുന്നു. കര്‍ണാടക മോദിജിയെ മറക്കുകയാണെന്നും ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ തിരിയുമെന്നും എച്ച് വിശ്വനാഥന്‍ പറഞ്ഞിരുന്നു.
Read Also : കശ്മീരിൽ കർഷകർക്ക് ആശ്വാസമായി നൂറുമേനി വിളഞ്ഞ് ചെറി: വിമാന മാർഗ്ഗം വിവിധയിടങ്ങളിൽ എത്തിക്കാൻ കേന്ദ്രം
ബി.ജെ.പിയില്‍ യെദ്യൂരപ്പയ്‌ക്കെതിരെ ശക്തമായ വിമത നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അരുണ്‍ സിംഗ് സംസ്ഥാനത്തെത്തിയത്. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അരുണ്‍ സിംഗ് ദേശീയ നേതൃത്വത്തെ വിവരങ്ങള്‍ ധരിപ്പിക്കും. ഇതിന് ശേഷമായിരിക്കും പാര്‍ട്ടി മറ്റ് തീരുമാനങ്ങൾ എടുക്കുക.
Post Your Comments