Latest NewsKerala

പെണ്‍സുഹൃത്തിനോട് സംസാരിച്ചതിന് 16 കാരായ വിദ്യാർത്ഥികൾക്ക് 2 മണിക്കൂർ ക്രൂരമർദ്ദനം: ഫോണും, മാലയും തട്ടിയെടുത്തു

ബീയര്‍ കുപ്പി പൊട്ടിച്ചു കഴുത്തില്‍ കുത്തിപ്പിടിച്ചു ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ടെന്നും ഇവരെ കണ്ടാലറിയാമെന്നും കുട്ടികള്‍ പറഞ്ഞു.

കുമളി: പെണ്‍സുഹൃത്തിനോടു സംസാരിച്ചതിന് കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് മര്‍ദിച്ചു. അഞ്ചംഗസംഘമാണ് പതിനാറും പതിനേഴും വയസ്സുള്ള 2 വിദ്യാര്‍ഥികളെ കെട്ടിയിട്ട് മര്‍ദിക്കുകയും, പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്തത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും, സ്വര്‍ണമാലയും സംഘം തട്ടിയെടുത്തതായും ബീയര്‍ കുപ്പി പൊട്ടിച്ചു കഴുത്തില്‍ കുത്തിപ്പിടിച്ചു ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ടെന്നും ഇവരെ കണ്ടാലറിയാമെന്നും കുട്ടികള്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘം കുട്ടികളുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ച്‌ അവരുടെ കൈകള്‍ കൂട്ടിക്കെട്ടിയിട്ട് കമ്പിവടിയും ബീയര്‍ കുപ്പികളും ഉപയോഗിച്ച്‌ രണ്ടുമണിക്കൂറോളമാണ് മര്‍ദ്ദിച്ചത് . മർദ്ദനത്തില്‍ മുഖത്തും പുറത്തും പരുക്കേറ്റ ഇരുവരും കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

2 മണിക്കൂറോളം ഇവര്‍ കുട്ടികളെ പിടിച്ചുവച്ചു. അതേസമയം, കഞ്ചാവ് വില്‍പനയും ഉപയോഗവും ഈ പ്രദേശത്ത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button