Latest NewsKerala

സിന്‍ജോ കരാട്ടെമികവ് തീർത്തത് സിദ്ധാർത്ഥന്റെ മേൽ, കണ്ഠനാളം വിരലുകള്‍വച്ച് അമര്‍ത്തി, വെള്ളം കൊടുത്തിട്ടും ഇറക്കാനായില്ല

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥിയായ സിദ്ധാർത്ഥൻ അനുഭവിച്ചത് ക്രൂരപീഡനങ്ങൾ. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റുനേടിയ മുഖ്യപ്രതി സിന്‍ജോ ജോണ്‍സന്‍ തന്റെ കരാട്ടെ ‘മികവ്’ തീർത്തത് സിദ്ധാർത്ഥിന്റെ മേലാണ്. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുന്നതിനിടെ ചവിട്ടി താഴെയിട്ടതും വയറിനുമുകളില്‍ തള്ളവിരല്‍പ്രയോഗം നടത്തിയതുമെല്ലാം സിന്‍ജോയാണ്. കൂടാതെ, ഒട്ടേറെത്തവണ അടിക്കുകയും മറ്റുള്ളവരെക്കൊണ്ട് നിര്‍ബന്ധിച്ച് അടിപ്പിക്കുകയുംചെയ്തു.

പോരാഞ്ഞ് സിദ്ധാര്‍ഥന്റെ കണ്ഠനാളം കൈവിരലുകള്‍വെച്ച് അമര്‍ത്തിപ്പിടിച്ചു. ഇതോടെയാണ് സിദ്ധാര്‍ഥന്‍ വെള്ളംകൊടുത്തിട്ടുപോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലായതെന്നാണ് വിദ്യാര്‍ഥികള്‍ പോലീസിന് മൊഴിനല്‍കിയത്. അവശനായ സിദ്ധാര്‍ഥന്‍ വെള്ളമാവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ എത്തിച്ചുകൊടുത്തെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ വിശപ്പും ദാഹവും മാറാതെയാണ് സഹപാഠികളുടെ ക്രൂരതയ്ക്കിരയായ ആ വിദ്യാര്‍ഥി മരിച്ചത്.

ആള്‍ക്കൂട്ടവിചാരണ നടത്താനുള്ള പ്ലാനും സിന്‍ജോയുടേതായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് സിന്‍ജോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് സിന്‍ജോയെ പോലീസ് മുഖ്യപ്രതിയാക്കിയതും. ക്രൂരതകാണിച്ചതില്‍ രണ്ടാമന്‍ കാശിനാഥനാണ്. ബെല്‍റ്റുകൊണ്ട് കൂടുതല്‍തവണ അടിച്ചത് കാശിനാഥനാണ്. ഇയാള്‍ മനോനില തെറ്റിയപോലെയാണ് സിദ്ധാര്‍ഥനോട് പെരുമാറിയത്. ‘സൈക്കോ’ എന്നാണ് അറിയപ്പെടുന്നതുപോലും.

എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റിയ വിദ്യാ‍ര്‍ത്ഥിയോടുള്ള അസൂയ കൂടി തല്ലിത്തീര്‍ത്തു എന്ന് വിദ്യാര്‍ത്തികളുടെ മൊഴികളിൽ നിന്ന് പൊലീസ് വായിച്ചെടുത്തു. പതിനെട്ട് പ്രതികൾക്ക് ഒപ്പം വെറ്റിനറി കോളേജ് പുറത്താക്കിയ ഒരാൾ ഹാശിം ആണ്. മര്‍ദനം നടന്നിടത്തെല്ലാം ഹാശിമിൻ്റെ സാന്നിധ്യമുണ്ട്. പക്ഷേ, മറ്റുപ്രതികൾക്ക് എതിരെ കിട്ടിയതുപോലെ മൊഴി ഹാശിമിനെതിരെയില്ലെന്നാണ് പൊലീസ് ഭാഷ്യം. ഹാശിം ഇല്ലെങ്കിലും മറ്റ് ചിലര്‍ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button