Latest NewsKeralaIndia

മംഗളൂരുവിൽ ഹിന്ദു യുവതികൾക്കൊപ്പം ബീച്ചിലെത്തിയതിന് കാസർഗോഡ് സ്വദേശികൾ ആക്രമിക്കപ്പെട്ടു

മം​ഗളൂരു: കർണാടകയിൽ മൂന്ന് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. കാസർഗോഡ് സ്വദേശികളായ സഫർ ഷെരീഫ്, മുജീബ്, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. മംഗളൂരു സോമേശ്വർ ബീച്ചില്‍ ഹിന്ദുമതത്തിൽപ്പെട്ട പെൺ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടക്കുന്നതിനിടെ ഏതാനും പേർ ഇവരെ തടഞ്ഞ് ചോദ്യം ചെയ്യുകയും വാക്കുതർക്കത്തില്‍ ഏർപ്പെടുകയുമായിരുന്നു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ആക്രമണം. ഉള്ളാൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നാല് പേർ കസ്റ്റഡിഉണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ആൺകുട്ടികൾ മൂന്ന് പേരും മുസ്ലിം മതവിഭാ​ഗത്തിൽ നിന്നുള്ളവരും പെൺകുട്ടികൾ‌ ഹിന്ദു വിഭാ​ഗത്തിൽ നിന്നുള്ളവരുമായിരുന്നു.

അക്രമികൾ മൂന്ന് യുവാക്കളെയും മർദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തിയാണ് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഇപ്പോൾ ഒളിവിലാണ്. 2 ടീമുകളെ അന്വേഷണത്തിനായി നിയോ​ഗിച്ചിട്ടുണ്ടെന്ന് മം​ഗളൂരു പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button