Latest NewsNewsFootballSports

വേദന സഹിച്ചാണ് താൻ ഡെന്മാർക്കിനെതിരായ മത്സരത്തിനിറങ്ങിയത്: ഡി ബ്രൂയിൻ

കോപ്പൻഹേഗൻ: വേദന സഹിച്ചാണ് താൻ യൂറോ കപ്പിൽ ഡെന്മാർക്കിനെതിരായ മത്സരത്തിന് കളിക്കാൻ ഇറങ്ങിയതെന്ന് ബെൽജിയം മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയിൻ. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡി ബ്രൂയിൻ ഡെന്മാർക്കിനെതിരെ വിജയ ഗോളും നേടിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഡി ബ്രൂയിൻ(70) ബെൽജിയത്തിനായി ഗോൾ നേടിയത്.

2020-21 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്നതിനിടയിലാണ് ചെൽസി താരം അന്റോണിയോ റുഡിഗറുമായി കൂട്ടിയിടിച്ച് താരത്തിന് പരിക്കേറ്റത്. മൂക്കിനും കണ്ണിന്റെ ഭാഗത്തും പൊട്ടലേറ്റ ഡി ബ്രൂയിനെ ശസ്ത്രക്രിയ്ക്ക് വിധേയമാവുകയും ചെയ്തിരുന്നു.

എന്നാൽ ഡി ബ്രൂയിൻ പരിക്കിൽ നിന്ന് പൂർണമായും മോചിതനാവാൻ ചുരുങ്ങിയത് ആറ് മാസമെങ്കിലും എടുക്കുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ നേരത്തെ സൂചിപ്പിച്ചിരുന്നു. തന്റെ ഞരമ്പുകൾക്ക് കാര്യമായ രീതിയിൽ പരിക്കേറ്റിട്ടുണ്ടെന്നും അത് പൂർണമായും സുഖപ്പെടാൻ ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണ്ടിവരുമെന്നും മത്സരശേഷം ഡി ബ്രൂയിൻ പറഞ്ഞു. എന്നാൽ പരിക്കിനിടയിലും തനിക്ക് കളിക്കാൻ കഴിയുന്നത് വലിയ കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button