ബ്രസൽ: പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ അപമാനിച്ചെന്ന് ആരോപിച്ച് 30 വർഷങ്ങൾക്ക് ശേഷം, അധ്യാപകയെ അതിക്രൂരമായി കൊലപ്പെടുത്തി 37-കാരൻ. 101 തവണ അതിക്രൂരമായി കുത്തിയാണ് ഇയാൾ അധ്യാപികയെ കൊലപ്പെടുത്തിയത്.
2020 നവംബര്‍ 20-ന് ബെല്‍ജിയത്തിലാണ് സംഭവം നടന്നത്. മരിയ വെർലിൻഡൻ എന്ന 57കാരിയാണ് കൊല്ലപ്പെട്ടത്. ആന്‍റ്‍വെർപ്പിനടുത്തുള്ള ഹെറന്‍റല്‍സിലെ വീട്ടിലാണ് അധ്യാപികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെൽജിയൻ പോലീസ് പലതരത്തില്‍ അന്വേഷിച്ചിട്ടും നൂറുകണക്കിന് ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിട്ടും കൊലപാതകിയെ കണ്ടെത്താനായില്ല.എന്നാൽ, കൊലപാതകം നടന്ന് 16 മാസങ്ങൾക്ക് ശേഷം, പ്രതി സുഹൃത്തിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതോടെ, സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചത്.പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കൃത്യം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ തെളിവുകളുമായി താരതമ്യപ്പടുത്താന്‍ ഇയാളുടെ ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.
Read Also : ടെസ്റ്റ് ക്രിക്കറ്റിൽ എലൈറ്റ് പട്ടികയില്‍ ഇടം നേടി ബെൻ സ്റ്റോക്സ്
അധ്യാപിക കാരണം പ്രൈമറി ക്ലാസില്‍ വെച്ച് ഒരുപാട് യാതനകള്‍ അനുഭവിച്ചെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍, അധ്യാപിക എങ്ങനെയാണ് അപമാനിച്ചതെന്ന് പ്രതി വ്യക്തമാക്കിയിട്ടില്ല. പ്രതിയുടെ മൊഴി അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശരിവെയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
Post Your Comments