ബ്രസൽസ്: ഖത്തർ ലോകകപ്പ് മത്സരത്തിൽ മൊറോക്കോ ബെൽജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ കലാപം. ഫുട്ബോൾ ആരാധകരാണ് ബ്രസൽസിൽ ആക്രമണം നടത്തിയത്. നിരവധി കടകളുടെ ചില്ലുകൾ ആരാധകർ അടിച്ചു തകർത്തു. വാഹനങ്ങൾ അഗ്നിക്കിരയാക്കി. പ്രക്ഷോഭകാരികൾക്കെതിരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡസൻ കണക്കിന് ആളുകൾ പൊലീസുമായി ഏറ്റുമുട്ടാൻ ആരംഭിച്ചു. ഇത് പൊതു സുരക്ഷയ്ക്ക് ഭീഷണിയുയർത്തിയെന്ന് പൊലീസ് പ്രസ്താവനയിൽ പറയുന്നു. ആരാധകരുടെ ആക്രമണത്തിൽ ഒരു മാധ്യമ പ്രവർത്തകന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
Read Also:- തൃശൂരിൽ ചെത്തുതൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി : ഒരാൾക്ക് പരിക്ക്, സുഹൃത്തിനായി തിരച്ചിൽ
ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ മൊറോക്കോ 2-0 ത്തിന് ബെൽജിയത്തെ തോൽപ്പിച്ചിരുന്നു. 73–ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92–ാം മിനിറ്റിൽ സക്കരിയ അബുക്‌ലാലുമാണ് മൊറോക്കോയ്ക്കായി ഗോളുകൾ നേടിയത്. ബെല്‍ജിയത്തെ പരാജയപ്പെടുത്തിയ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
Post Your Comments