Latest NewsInternational

യൂറോപ്പ് സാവധാനം കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകളുടെ ഹബ്ബ് ആകുന്നു : യൂറോപ്യൻ യൂണിയൻ റിപ്പോർട്ട്

ബെൽജിയം: യൂറോപ്പ് സാവധാനം കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകളുടെ ഹബ്ബ് ആകുന്നു. ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ യൂറോപ്യൻ യൂണിയൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

കൊക്കെയ്ൻ ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും കേന്ദ്രമായി യൂറോപ്പ് മാറിയിരിക്കുന്നുവെന്ന് ലോ എൻഫോഴ്സ്മെന്റ് ഏജൻസിയും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കുറ്റങ്ങൾ അന്വേഷിക്കുന്ന ഇഎംസിഡിഡിഎയും ചേർന്നു നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയാണ് ഈ റിപ്പോർട്ട്. കഞ്ചാവ് കഴിഞ്ഞാൽ യൂറോപ്പിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് കൊക്കെയ്ൻ ആണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

 

2020-ൽ മാത്രം, ഏതാണ്ട് 11.11 ബില്യൺ ഡോളറിന്റെ വരുമാനമാണ് കൊക്കെയ്ൻ വ്യാപാരത്തിൽ നിന്നും ഉണ്ടായത്. കുറച്ചുകാലം മുൻപ് വരെ ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ ആയിരുന്നു യൂറോപ്പിലേക്ക് മയക്കുമരുന്ന് കയറ്റുമതി ചെയ്തിരുന്നത്. എന്നാലിപ്പോൾ, അന്താരാഷ്ട്ര കൊക്കെയ്ൻ വ്യാപാരത്തിൽ, യൂറോപ്പിന്റെ റോൾ മാറുകയാണ്. ബെൽജിയമാണ് കൊക്കെയ്ൻ ഉത്പാദനത്തിൽ ഒന്നാമത് നിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button