Latest NewsKeralaNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തത് ഏഴായിരത്തിലധികം പേർ: വിശദ വിവരങ്ങൾ അറിയാം

നിയന്ത്രണങ്ങൾ ലംഘിച്ച 1514 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3883 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1514 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2109 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 7043 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 36 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല : നിലപാട് വ്യക്തമാക്കി കേന്ദ്രം

തിരുവനന്തപുരം സിറ്റിയിൽ 401 കേസുകൾ രജിസ്റ്റർ ചെയ്തു. 34 പേരാണ് അറസ്റ്റിലായത്. 71 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 648 കേസുകൾ രജിസ്റ്റർ ചെയ്യുകയും 395 പേർ അറസ്റ്റിലാകുകയും 503 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 890 കേസുകളും കൊല്ലം സിറ്റിയിൽ 772 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ഒക്ടോബറോടെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കും: റോയിട്ടേഴ്‌സിന്റെ സർവ്വേ റിപ്പോർട്ട് പുറത്ത്

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 401, 34, 71
തിരുവനന്തപുരം റൂറൽ – 648, 395, 503
കൊല്ലം സിറ്റി – 772, 124, 25
കൊല്ലം റൂറൽ – 890, 43, 109
പത്തനംതിട്ട – 51, 37, 98
ആലപ്പുഴ- 23, 4, 189
കോട്ടയം – 237, 221, 180
ഇടുക്കി – 113, 29, 26
എറണാകുളം സിറ്റി – 112, 61, 33
എറണാകുളം റൂറൽ – 144, 27, 200
തൃശൂർ സിറ്റി – 98, 102, 60
തൃശൂർ റൂറൽ – 20, 39, 206
പാലക്കാട് – 75, 89, 24
മലപ്പുറം – 104, 107, 12
കോഴിക്കോട് സിറ്റി – 21, 33, 10
കോഴിക്കോട് റൂറൽ – 53, 67, 6
വയനാട് – 26, 0, 17
കണ്ണൂർ സിറ്റി – 67, 67, 38
കണ്ണൂർ റൂറൽ – 12, 17, 64
കാസർഗോഡ് – 16, 18, 238

Read Also: ‘വസ്തുതകൾ പ്രതിരോധിക്കാൻ നിങ്ങൾക്ക് മേയറുടെ പ്രായം ആണ് ആകെ ആശ്രയം എന്നത് നിങ്ങളുടെ ഗതികേട് ആണ്’: വി.ജി. ഗിരികുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button