Latest NewsKeralaNattuvarthaNews

‘വസ്തുതകൾ പ്രതിരോധിക്കാൻ നിങ്ങൾക്ക് മേയറുടെ പ്രായം ആണ് ആകെ ആശ്രയം എന്നത് നിങ്ങളുടെ ഗതികേട് ആണ്’: വി.ജി. ഗിരികുമാർ

പദവികളിൽ പേര് പലതും മാറി വരും അതിനനുസരിച്ചു പ്രായവും മാറി വരും, പക്ഷെ പദവി എന്നും ഒന്നാണ്

ബിജെപി കൗൺസിലർമാർ ഉന്നയിക്കുന്ന വസ്തുതകൾ പ്രതിരോധിക്കാൻ കോർപ്പറേഷനിലെ ഭരണസമിതിക്ക് മേയറുടെ പ്രായം ആണ് ആകെ ആശ്രയം എന്നും ഇത് ഭരണസമിതിയുടെ ഗതികേട് ആണെന്നും ബിജെപി കൗൺസിലറും അഭിഭാഷകനുമായവി.ജി ഗിരികുമാർ. ഭരണാസമിതി നിലവിൽ വന്ന അന്ന് മുതൽ അംഗങ്ങൾക്ക് പറയാൻ ഉള്ളത് മേയറുടെ പ്രായം മാത്രമാണെന്നും ഇത് താൽക്കാലിക കയ്യടി മാത്രമേ നേടിത്തരുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ബിജെപി കൗൺസിലർമാർ പ്രതിഷേധിക്കുമ്പോൾ മൈക്ക് ഓഫ്‌ ചെയ്യുകയുംഎൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിക്കുമ്പോൾ മൈക്ക് ഓൺ ചെയ്യുകയും ചെയ്യുന്ന ഒരു ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ടാണ് തൻ ഇക്കാര്യങ്ങൾ ഫേസ്ബുക്കിൽ പറയുന്നതെന്നും ഗിരികുമാർ പരിഹസിച്ചു.
നിങ്ങൾ മൂന്ന് നേരം ഭക്ഷണം നൽകണം എന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും കഷ്ടപ്പെടുന്ന തൊഴിലാളികളുടെ ഭക്ഷണത്തിന്റെ പേരിൽ നിങ്ങൾ നടത്തിയ തട്ടിപ്പ് യഥാർത്ഥത്തിൽ തൊഴിലാളികളെ അവഹേളിക്കുന്നതാണെന്നും വി.ജി. ഗിരികുമാർ പറഞ്ഞു.

ശുചീകരണത്തിന്റെ പേരിൽ നടത്തുന്ന ഉൾപെടുത്തതാതെ ആറ്റുകാൽ ക്ഷേത്രപൊങ്കാലയുടെ പേരിൽ തന്നെ ഈ തട്ടിപ്പ് നടത്തിയത്, ആറ്റുകാൽ പൊങ്കാലയുടെ പേരിൽ ഉള്ള വിശ്വാസത്തിന്റെ ചൂഷണത്തിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

വി.ജി. ഗിരികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

‘കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്’: സുധാകരൻ- പിണറായി വിജയൻ വീരകഥകളെ കുറിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

ബഹുമാന്യരെ,
ഞങ്ങൾ ബിജെപി കൗൺസിലർമാർ തിരുവനന്തപുരം നഗരസഭയിൽ സംവദിക്കുന്നതും ആവശ്യങ്ങളും ഉന്നയിക്കുന്നതും ബഹുമാനപ്പെട്ട മേയറോട് ആണ്. ആ പദവിയിൽ ഇരിക്കുന്ന ആളിന്റെ പേരോ പ്രായമോ അല്ല ഞങ്ങൾ നോക്കുന്നത്. മേയറുടെ പ്രായവും പ്രായക്കുറവുമൊക്ക നിങ്ങളാണ് ഉയർത്തിപ്പിടിക്കുന്നതും ഉന്നയിക്കുന്നതും. പാവം കൊച്ചു. അതിനെ വിഷമിപ്പിക്കാതെ. എന്നൊക്കെ അഭിപ്രായം പറഞ്ഞിട്ടുള്ളതൊക്കെ ldf കൗൺസിലർമാരാണ്. ഞങ്ങൾ ഉന്നയിക്കുന്ന വസ്തുതകൾ ആവശ്യങ്ങൾ എന്നിവ പ്രതിരോധിക്കാൻ നിങ്ങൾക്ക് മേയറുടെ പ്രായം ആണ് ആകെ ആശ്രയം എന്നത് യഥാർത്ഥത്തിൽ നിങ്ങളുടെ ഗതികേട് ആണ്. ഈ ഭരണാസമിതി നിലവിൽ വന്ന അന്ന് മുതൽ നിങ്ങൾക്ക് പറയാൻ ഉള്ളത് മേയറുടെ പ്രായം മാത്രമാണ്. ഇത്‌ തത്കാല കൈയടി മാത്രമേ നേടി തരൂ.

ജനങ്ങൾക്ക് വേണ്ടത്, ജനപ്രതിനിധികൾക്ക് വേണ്ടത് ചെയ്യൂ. അതിന് പ്രായകുറവോ പ്രായകൂടുതലോ നോക്കണ്ട. പദവികളിൽ പേര് പലതും മാറി വരും അതിനനുസരിച്ചു പ്രായവും മാറി വരും. പക്ഷെ പദവി എന്നും ഒന്നാണ്. ഇത് ഇപ്പോൾ ഇവിടെ പറയുന്നത് കൗൺസിലിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധിക്കുമ്പോൾ മൈക്ക് ഓഫ്‌ ചെയ്യുകയും ldf കൗൺസിലർമാർ പ്രതിഷേധിക്കുമ്പോൾ മൈക്ക് ഓൺ ചെയ്യുകയും ചെയ്യുന്ന ഒരു automatic സംവിധാനം ഉള്ളത് കൊണ്ടാണ്. മാത്രമല്ല മേയർ പറഞ്ഞു കഴിഞ്ഞാൽ പിന്നെ പറയാൻ ആർക്കും അവസരം ഇല്ലല്ലോ.
പൊതുജനങ്ങളുടെ അറിവിലേക്കായി.
27:01:21. അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ സെക്രെട്ടറിയേറ്റിൽ നടന്ന മേയർ കൂടി പങ്കെടുത്ത മീറ്റിംഗിൽ ക്ഷേത്രത്തിൽ മാത്രമേ പൊങ്കാല നടത്തുന്നുള്ളു എന്ന് തീരുമാനിച്ചു
3:02:21. മേയർ വണ്ടികൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള നടപടികൾ ചെയ്യാൻ മുൻ‌കൂർ അനുമതി നൽകി

യുവനേതാക്കളെ പരിഗണിക്കുന്നില്ല: അസമില്‍ പ്രമുഖ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു, ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപനം

11:02:21. കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിൽ പൊങ്കാല ക്ഷേത്രത്തിൽ മാത്രമേ നടത്താവൂ എന്ന് നിർദേശം.
19:02:21. കേരള മുഖ്യമന്ത്രി ഉൾപ്പടെയുള്ള disaster management കമ്മിറ്റി പൊങ്കാല ക്ഷേത്രത്തിൽ മാത്രം എന്ന് തീരുമാനം എടുത്തു. തുടർന്ന് ക്ഷേത്ര ട്രസ്റ്റ്‌ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാക്കി ചുരുക്കി.
22:02:21. മേയർ വാഹനങ്ങൾ വാടകയ്ക്ക് എടുത്ത നടപടികളും അതിന്റെ rate ഉൾപ്പടെ മുൻ‌കൂർ അനുമതി നൽകി
കോർപറേഷന്റെ സ്വന്തം വാഹനങ്ങൾ നിലവിൽ ഉള്ളപ്പോൾ എന്തിന് പുറത്ത് നിന്നും ടിപ്പറുകൾ അമിത വാടകയ്ക്ക് എടുത്തു.??. സാധാരണ രീതിയിൽ നടക്കുന്ന പൊങ്കാല ആണെങ്കിൽ 35ലക്ഷത്തോളം ആളുകൾ പങ്കെടുത്തേനേ. അത്രയും പേർ ഇല്ലാത്തപ്പോൾ എന്തിന് ഈ പാഴ്ചിലവ്, അതും അറിഞ്ഞു വച്ചിട്ടും???
കോർപറേഷൻ വാഹനങ്ങൾ പൊങ്കാല ആവശ്യത്തിന് വിട്ടുനൽകാൻ നഗരസഭയിലെ ഉന്നതഉദ്യോഗസ്ഥൻ ഉത്തരവ് ഇറക്കിയിട്ടും എന്ത് കൊണ്ട് അവ ഉപയോഗിച്ചില്ല?? അന്യായമായി ചിലർക്ക് കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടി എന്തിന് ആറ്റുകാൽ ക്ഷേത്രത്തിന്റെ ആചാരത്തെ മറയാക്കുന്നു..??

ബ്രണ്ണന്‍ കോളേജിലെ വീരസാഹസിക കഥകള്‍ ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലം: കെ.സുരേന്ദ്രന്‍

നിങ്ങൾ മാറ്റിയെന്ന് അവകാശപ്പെടുന്ന 28 ലോഡ് മാലിന്യങ്ങൾ ആറ്റുകാൽ പൊങ്കാല മാലിന്യം ആയിരുന്നോ?? എങ്ങനെ അതിനിടയിൽ ഇറച്ചി മാലിന്യം വന്നു?? നിങ്ങൾ ശുചീകരണത്തിന്റെ പേരിൽ എത്രയോ പരിപാടികൾ നടത്തുന്നു..(അഴകാർന്ന അനന്തപുരി, മഴക്കാലപൂർവ്വശുചീകരണം ). അതിൽ ഉൾപെടുത്തതാതെ ആറ്റുകാൽ ക്ഷേത്രപൊങ്കാലയുടെ പേരിൽ തന്നെ ഈ തട്ടിപ്പ് നടത്തിയത് ആറ്റുകാൽ പൊങ്കാലയുടെ പേരിൽ ഉള്ള വിശ്വാസത്തിന്റെ ചൂഷണത്തിന് വേണ്ടിയല്ലേ??
ശുചീകരണ തൊഴിലാളികൾക്ക് അവരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഗ്ലൗസ്, ബൂട്ട്, എന്നിവ നൽകാതെ മാറ്റിവച്ചിട്ടുള്ള ഭരണാസമിതിക്കാരോട്. നിങ്ങൾ മൂന്ന് നേരം ഭക്ഷണം നൽകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. കഷ്ടപ്പെടുന്ന തൊഴിലാളികളുടെ ഭക്ഷണത്തിന്റെ പേരിൽ നിങ്ങൾ നടത്തിയ തട്ടിപ്പ് യഥാർത്ഥത്തിൽ തൊഴിലാളികളെ അവഹേളിക്കുന്നതാണ്. അതിന്റെ പേരിൽ നിങ്ങൾ ഹാജരാക്കിയ രേഖ ഇതിനോടൊപ്പം ചേർക്കുന്നു. ജനങ്ങൾ ചിന്തിക്കൂ. മനസ്സിലാക്കൂ
അഡ്വ:വി ജി ഗിരികുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button