കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയെ എം.എല്‍.എ. സ്‌ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ബംഗാള്‍ ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭാ സ്‌പീക്കര്‍ക്ക് പരാതി നല്‍കി. ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍കറുമായും സുവേന്ദു അധികാരി കൂടിക്കാഴ്‌ച നടത്തി.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എം.എല്‍.എമാര്‍ പാര്‍ട്ടിമാറുന്നത് തടയാന്‍ സംസ്‌ഥാനത്ത് കൂറുമാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഗവര്‍ണറെ ധരിപ്പിച്ചു. സ്വപന്‍ ദാസ്‌ഗുപ്‌ത, അമിത് മാളവ്യ തുടങ്ങിയ ബി.ജെ.പി. നേതാക്കളും റോയി എം.എല്‍.എ. സ്‌ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയി കഴിഞ്ഞ ആഴ്‌ചയാണ് നാലു വര്‍ഷത്തെ ബാന്ധവം ഉപേക്ഷിച്ച് പഴയ തട്ടകമായ തൃണമൂലിലേക്കു മടങ്ങിയത്. ബി.ജെ.പി. ടിക്കറ്റില്‍ കൃഷ്‌ണനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍നിന്നു ജയിച്ചാണ് റോയ് നിയമസഭയിലേക്കെത്തിയത്
Post Your Comments