KeralaLatest NewsNews

ലഹരിയ്ക്കടിമകളായ പ്രതികളെ താക്കീതുചെയ്ത് വിടരുത്: ദൃശ്യാ കൊലപാതകത്തിൽ പൊലീസിനെ വിമര്‍ശിച്ച്‌ വനിതാ കമ്മീഷന്‍

എളാട് സ്വദേശി ദ്യശ്യയെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്

തിരുവനന്തപുരം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ദൃശ്യ എന്ന യുവതിയെ സഹപാഠിയായിരുന്ന വിനീഷ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച്‌ വനിതാ കമ്മീഷന്‍. പ്രണയാഭ്യര്‍ഥനയുമായി പുറകെ നടന്നു ശല്യം ചെയ്യുന്നവരെ താക്കീതു മാത്രം ചെയ്തു വിടുന്നത് നിയമവിരുദ്ധമായ നടപടിയാണ്. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. എം സി ജോസഫൈന്‍ കുറ്റപ്പെടുത്തി.

”പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ ആവര്‍ത്തിച്ച്‌ നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാകുമ്ബോള്‍, പ്രതികളെ താക്കീത് ചെയ്ത് വിടുക മാത്രം ചെയ്യുന്നത് നിയമവിരുദ്ധമായ നടപടിയാണ്”- എം.സി.ജോസഫൈന്‍ പറഞ്ഞു.

എളാട് സ്വദേശി ദ്യശ്യയെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയുടെ അച്ഛന്റെ കട ഇന്നലെ കത്തിച്ചിരുന്നു. ഈ സംഭവത്തിലും വിനീഷിനു പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button