KeralaLatest NewsNewsIndia

ബിവറേജിൽ നിന്നും ദേവസ്വത്തിൽ നിന്നുള്ള വരുമാനം നിലച്ചപ്പോൾ നിലവിളിയായി: ആരാണ് കേരളത്തിൽ വികസനം കൊണ്ടുവന്നത്?, കുറിപ്പ്

ജനങ്ങൾ വളർത്തിയ സമ്പത് ഘടനയെ ആണ് ഒരു ഉളുപ്പും ഇല്ലാതെ കേരളത്തെ വികസിപ്പിച്ചു എന്ന് പലരും വീമ്പ് അടിച്ചു നടക്കുന്നത്.

തിരുവനന്തപുരം: കേരളത്തെ മറ്റുള്ള സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി കേരളം വികസനത്തിന്റെ പാതയിലെത്തിയെന്നും സാക്ഷരതയുടെ കാര്യത്തിൽ വളർന്നു പന്തലിച്ചു എന്നുമൊക്കെയുള്ള പാടിപുകഴ്ത്തലുകൾ അതാത് സർക്കാരിന്റെ കാലയളവിൽ പാർട്ടി സൈബർ ടീമുകൾ നടത്തി വരാറുണ്ട്. മാറി വരുന്ന സർക്കാർ സംവിധാനങ്ങളും അവരുടെ കൃത്യമായ ഇടപെടലുകളുമാണ് കേരളത്തെ വികസനത്തിന്റെ പാതയിലെത്തിച്ചതെന്നാണ് സൈബർ സഖാക്കളും കോൺഗ്രസിന്റെ സൈബർ ടീമും വാദിക്കുന്നത്. എന്നാൽ, കേരളത്തിന് സ്വന്തമായി വരുമാനമാർഗ്ഗമുണ്ടോ? ആരാണ് കേരളത്തിൽ ഈ വികസനം കൊണ്ടുവന്നത്? തുടങ്ങിയ ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രവാസിയായ ഒരു യുവാവ് എഴുതിയതെന്ന തരത്തിൽ ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിക്കുന്ന വൈറൽ കുറിപ്പിൽ പറയുന്നതിങ്ങനെ:

Also Read:നെഞ്ചെരിച്ചിൽ ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ

കേരളത്തെ മറ്റുള്ള സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി, ‘കേരളം വികസിച്ചു, ആകാശം മുട്ടി, സാക്ഷരതയുടെ കാര്യത്തിൽ വളർന്നു പന്തലിച്ചു, എന്നൊക്കെയുള്ള രീതിയിൽ പോസ്റ്റ് ഇടുന്നവരെ ക്ഷണിക്കുന്നു, ആദ്യത്തെ ചോദ്യം വളരെ ലളിതം, ആരാണ് കേരളത്തിൽ ഈ വികസനം കൊണ്ടുവന്നത്? രണ്ടാമത്തെ ചോദ്യം അതിലും ലളിതം, ഈ വികസനം കൊണ്ടുവരാൻ സംസ്ഥാനത്തിന്റെ വരുമാന മാർഗം എന്തൊക്കെ? (അക്കമിട്ടു പറഞ്ഞാൽ സൗകര്യമായി) മൂന്നാമത്തെ ചോദ്യം. കേരളത്തിൽ ലാഭത്തിൽ ഓടുന്ന, ഉത്പാദനം ഉള്ള ഒരു വ്യവസായം ഏതെന്നു പറഞ്ഞു തരാമോ?

ഇനി എന്റെ ഉത്തരം ഇവിടെ കുറിക്കുന്നു. നിങ്ങൾ ഇത് കാര്യമാക്കണം എന്നില്ല. നിങ്ങൾക്ക് ഇതിൽനിന്നും വ്യത്യസ്തമായി വല്ലതും പറയാൻ ഉണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു. കേരളത്തിന്റെ ഇന്നത്തെ വരുമാനത്തിന്റെ പട്ടിക എടുത്തു നോക്കിയാൽ, ബിവറേജ്, NRI പണം, ലോട്ടറി, ദേവസ്വം ബോർഡ്. ഇതല്ലാതെ മറ്റൊന്ന് കാണണമെങ്കിൽ മഷി ഇട്ടു നോക്കണം. അതായത്, സാധാരണക്കാരനെ മദ്യം കുടിപ്പിച്ചും അവന്റെ പ്രതീക്ഷകളെ ലോട്ടറിയിൽ കൂടി എടുപ്പിച്ചും ജീവിക്കാൻ വേണ്ടി നാട് കടന്ന പ്രവാസികളുടെ കാലു നക്കിയും ആണ് കേരളം ഇന്ന് ഈ കാണുന്ന കേരളം ആയത്. തർക്കം ഉള്ളവർക്ക് കൃത്യമായി കേരളത്തിന്റെ വരുമാനം പറഞ്ഞു തെളിയിക്കാം.

Also Read:10കൊല്ലം കഴിഞ്ഞാൽ ഇപ്പൊ വിഭജിച്ചുണ്ടാവുന്ന ജില്ലകളിലെയും ജനസംഖ്യ വർദ്ധനവ് ഇതു പോലൊക്കെ തന്നെയാവില്ലേ..?- രഞ്ജിത്ത്

ദഹിക്കാത്തവർക്ക് ഒന്നുകൂടി ഗഹനമായി ചിന്തിക്കാം. കേരളത്തിൽ ഉള്ള വ്യവസായം എന്തൊക്കെയാണ് നിങ്ങളുടെ അറിവിൽ? കല്യാൺ സാരീസ് പോലെ ഉള്ള വസ്ത്ര വ്യാപാരികൾ, മലബാർ ഗോൾഡ് പോലെ ഉള്ള സ്വർണ വ്യാപാരികൾ, ASSET HOMES പോലെ ഉള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാർ, 5സ്റ്റാർ മുതൽ ഉള്ള ഹോട്ടൽ ബിസിനസ്സുകാർ, കാർ -ബൈക്ക് പോലെ ഉള്ള ഓട്ടോമോട്ടീവ് ബിസിനസ്സ്, വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ ഇതൊക്കെ അല്ലാതെ എന്താണ് കേരളത്തിലെ വ്യവസായം?. അപ്പോൾ ന്യായമായും തോന്നും ഇതൊന്നും വ്യവസായം അല്ലെ എന്ന്, ആണ്. പക്ഷെ ഉപഭോഗ സംസ്കാരം ആണെന്ന് മാത്രം. വസ്ത്ര വ്യാപാരികൾക്ക് തുണികൾ നിർമിച്ചു കൊടുക്കുന്ന ഒരു കൂട്ടർ ഉണ്ട്. അവർ കേരളത്തിന് പുറത്താണ്. അത് പണം കൊടുത്താണ് കേരളം വാങ്ങുന്നത്. അതായത് ഉത്പാദനം അല്ല കേരളത്തിൽ നടക്കുന്നത്, വിപണനം മാത്രമാണ്. അരി ആയാലും ഗോതമ്പ് ആയാലും എല്ലാം അവസ്ഥ ഇത് തന്നെ.

അപ്പോൾ, കേരളത്തിന്റെ കൈയിൽ ഉള്ളത് പണമാണ്, ഉത്പങ്ങൾ അല്ല. അവിടെയാണ് ചോദ്യം? ഈ പണം കേരളത്തിൽ എങ്ങനെ എത്തി? സ്വന്തമായി ഒരു ഉത്പന്നവും ഇല്ലാത്ത സംസ്ഥാനത്തിൽ എങ്ങനെ കോടികൾ മാർക്കറ്റിൽ എത്തുന്നു.? ഉത്തരം കിട്ടുന്നതുവരെ ചോദിക്കുക. ചെന്നെത്തുന്നത്, പ്രവാസികളിൽ ആയിരിക്കും, ബിവറേജിൽ ആയിരിക്കും, ലോട്ടറിയിൽ ആയിരിക്കും, ദേവസ്വം ബോർഡിൽ ആയിരിക്കും. കൂടാതെ ആയിരക്കണക്കിലുള്ള Petrol, Diesel പമ്പുകളിൽ നിന്നുള്ള കോടിക്കണക്കിലുള്ള നികുതിപ്പണങ്ങളും. ( അതു കൊണ്ടാണ് പെട്രോൾ, ഡീസൽ GST യിൽ വരുന്നതിനെ കേരളം എതിർക്കുന്നത് .GST യിൽ വന്നാൽ പെട്രോൾ, ഡീസൽ വില Rs 50/-ൽ താഴെ ആയിരിക്കും.) അപ്പോൾ നാം വീണ്ടും ആദ്യത്തെ പോയിന്റിൽ എത്തി നിൽക്കുന്നു.

Also Read:രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ തൃപ്തൻ: ഒരു സ്ഥാനമില്ലെങ്കിലും കോണ്‍ഗ്രസിന് വേണ്ടി പ്രവർത്തിക്കുമെന്ന് ചെന്നിത്തല

രാഷ്ട്രീയക്കാർ ഭരിച്ചു മുടിച്ച കേരളത്തിൽ നിന്നും തൊഴിൽ ഇല്ലാതെ തെണ്ടി നടന്ന് ജോലി തേടി ഒരു വിഭാഗം കടൽ കടന്നു. അവിടെ അവർ അധ്വാനിച്ച് ഉണ്ടാക്കിയ പണം കേരളത്തിൽ എത്തി. ആ പണം, റിയൽ എസ്റ്റേറ്റ് – സ്വർണവ്യാപാരി മുതൽ മീൻചന്ത വഴി വരെ മാർക്കറ്റിൽ എത്തി. ഇങ്ങനെ ജനങ്ങൾ വളർത്തിയ സമ്പത് ഘടനയെ ആണ് ഒരു ഉളുപ്പും ഇല്ലാതെ കേരളത്തെ വികസിപ്പിച്ചു എന്ന് പലരും വീമ്പ് അടിച്ചു നടക്കുന്നത്. ഉണ്ടായിരുന്ന കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ സാധിച്ചിട്ടില്ല. ഉണ്ടായിരുന്ന റബ്ബർ വ്യവസായം പ്രോത്സാഹിപ്പിക്കാൻ സാധിച്ചില്ല. വികസിപ്പിക്കാമായിരുന്ന ടൂറിസം മേഖലക്കു വേണ്ടി ഒന്നും ചെയ്തില്ല. കയർ വ്യവസായം നശിപ്പിച്ചു നാറാണക്കല്ല് കണ്ടു. ഉണ്ടായിരുന്ന ഓട് ഫാക്ടറികൾ യൂണിയൻ കളിച്ചു പൂട്ടിച്ചു. കണ്ണൂരിലും മറ്റും ഉണ്ടായിരുന്ന നെയ്ത്തു ശാലകൾ തൊഴിലാളികളാൽ പൂട്ടിച്ചു. വരുന്ന വ്യവസായങ്ങൾ സകലതും തൊഴിലാളി സമരം നടത്തി നാടുകടത്തി.

ഇന്നിപ്പോൾ ഒരു മാസത്തേക്ക് lock down പ്രഖ്യാപിച്ചതിന് ശേഷം പ്രവാസികളിൽ നിന്നും, ബിവറേജിൽ നിന്നും, ലോട്ടറിയിൽ നിന്നും, ദേവസ്വത്തിൽ നിന്നും ഉള്ള വരുമാനം നിലച്ചപ്പോൾ നിലവിളിയായി, ബഹളമായി. പൊതുജനം എന്നും………കഴുത തന്നെ..

കടപ്പാട്: സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button