ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ തൃപ്തനെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടിയും താനും പാർലമെന്‍ററി പാർട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില ആശങ്കകൾ പ്രകടിപ്പിച്ചുവെന്നത് സത്യമാണ്. ആ കാര്യങ്ങൾ രാഹുൽ ഗാന്ധിയോട് വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരാജയ കാരണങ്ങൾ വിശദമായി അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഞാനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വത്തോട് ചേര്‍ന്നു നിന്നവരാണ്. കോണ്‍ഗ്രസിന്റെ നന്മയ്ക്കു വേണ്ടി സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും ഞങ്ങള്‍ അംഗീകരിക്കും. പുതിയ കെ.പി.സി.സി പ്രസിഡന്റിനും പുതിയ പ്രതിപക്ഷ നേതാവിനും പൂർണ പിന്തുണ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
Read Also : ലോകത്തെ നമ്പര്‍ വണ്‍ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി : ബൈഡനും ബോറിസ് ജോണ്‍സണും ഏറെ പിന്നില്‍
ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുമോ എന്ന ചോദ്യത്തിന് അതൊന്നും ചോദിച്ചിട്ടില്ല, ഒരു സ്ഥാനമില്ലെങ്കിലും പ്രവര്‍ത്തിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘രാഹുലുമായി സംസാരിച്ചപ്പോള്‍ മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി. എന്നോട് ഒരു നെഗറ്റീവ് താത്പര്യവും രാഹുലിനില്ല. കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. എന്റെ ഒന്നാമത്തെ താവളം കേരളമാണ്, പാര്‍ട്ടി എന്തു പറഞ്ഞാലും അംഗീകരിക്കും’-ചെന്നിത്തല വ്യക്തമാക്കി.
Post Your Comments