ചെന്നൈ: തമിഴ്നാട് കാർഷിക സർവകലാശാല (ടിഎൻഎയു) ലൈബ്രറിയിലെ തിരുവള്ളൂരിന്റെ ചിത്രം നീക്കം ചെയ്ത് തമിഴ്നാട് സർക്കാർ. സർക്കാർ അംഗീകാരമുള്ള ഛായാചിത്രം പകരം സ്ഥാപിച്ചു. കാവി നിറത്തിലുള്ള ചിത്രമാണ് മാറ്റിയത്. പുതിയതായി സ്ഥാപിച്ച ചിത്രത്തിൽ വെള്ളയാണു തിരുവള്ളൂരിന്റെ വേഷം. കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററാണ് നീക്കം ചെയ്തത്. കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി എം.ആര്‍.കെ. പനീര്‍സെല്‍വത്തിന്റെ അറിയിപ്പിനെ തുടർന്നായിരുന്നു ഇത്.
Also Read:മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ഊറ്റാൻ തിക്കും തിരക്കും കൂട്ടി നാട്ടുകാർ : വീഡിയോ കാണാം
തമിഴ് ജനത ആദരിക്കുന്ന കവിയാണ് തിരുവള്ളൂർ. അദ്ദേഹത്തിന്റെ ചിത്രം 2017–2018ലാണു ടിഎൻഎയു ലൈബ്രറിയിൽ വച്ചത്. എന്നാൽ, അടുത്തിടെയാണ് അദ്ദേഹത്തിന്റെ കാവിവേഷത്തിനെതിരെ ഒട്ടേറെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തു വന്ന തുടങ്ങിയത്. ഇതേത്തുടർന്നാണു സർവകലാശാലാ അധികൃതരുമായി കൂടിയാലോചിച്ചു ചിത്രം മാറ്റിയത്.
സർക്കാർ അംഗീകാരമുള്ള ചിത്രം വച്ച വിവരം തമിഴ്നാട് കൃഷിമന്ത്രി എം.ആർ.കെ. പനീർശെൽവം ട്വീറ്റ് ചെയ്തു. 4 വർഷം മുൻപു നവീകരണത്തിനിടെയാണു കാവി ധരിച്ച ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചതെന്നും മനഃപൂർവം ചെയ്തതല്ലെന്നും ടിഎൻഎയു അധികൃതർ വിശദീകരണവും നൽകി.
Post Your Comments