News

26 സംസ്ഥാനങ്ങളിലായി കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം സംഘടിപ്പിക്കും: പ്രധാനമന്ത്രി

ആരോഗ്യ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൈപൂണ്യ വികസന പദ്ധതി പ്രകാരം ഒരുലക്ഷത്തോളം മുന്നണി പോരാളികള്‍ക്ക് ആറ് വ്യത്യസ്ത കോഴ്‌സുകളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബേസിക് കെയര്‍ ഹെല്‍പര്‍, ഹോം കെയര്‍ ഹെല്‍പര്‍, അഡൈ്വസ് കെയര്‍ ഹെല്‍പര്‍, മെഡിക്കല്‍ ഇന്‍സ്ട്രമെന്റ് ഹെല്‍പര്‍, എമര്‍ജന്‍സി കെയര്‍ ഹെല്‍പര്‍, സാമ്പിൾ കളക്ഷന്‍ ഹെല്‍പര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികള്‍ക്കാണ് പരിശീലനം നല്‍കുക. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങള്‍ ഇതിനായി ഉണ്ടായിരിക്കും.

Read Also  :  കേരളത്തിലെ വ്യാപക വനംകൊളളക്ക് കാരണമായത് സര്‍ക്കാറിന്റെ ഉത്തരവ് തന്നെ: തെളിയിക്കുന്ന രേഖകള്‍ പുറത്ത്

ആരോഗ്യ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. സ്‌കിൽ ഇന്ത്യ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുക. ഇതിനായ 276 കോടിയാണ് വകയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button