Latest NewsKeralaNews

പഴയ ഗുണ്ടായിസമൊന്നും ഇവിടെ ചെലവാകില്ല, വന്നാല്‍ ഞങ്ങള്‍ നോക്കി നില്‍ക്കില്ല, കെ.സുധാകരന്റെ വായ അടപ്പിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം: ഗുണ്ടായിസവും മാടമ്പിത്തരവും ഉണ്ടായിരുന്നു എന്നുള്ളത് പാടി നടക്കുന്നത് അന്തസല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനോട് എസ്.എഫ്.ഐ . തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് എസ്.എഫ്.ഐ നേതാവായിരുന്ന പിണറായി വിജയന്‍ അടക്കമുളളവരെ ആക്രമിച്ച സംഭവം കഴിഞ്ഞ ദിവസം കെ സുധാകരന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയതിനു പിന്നാലെയാണ് കെ സുധാകരന് എതിരെ എസ്.എഫ്.ഐ രംഗത്ത് വന്നത്.

Read Also : മരംമുറി സംഭവത്തില്‍ നിയമലംഘനങ്ങളുടെ ഘോഷയാത്ര, ഉത്തരവില്‍ തെറ്റില്ലെങ്കില്‍ റദ്ദാക്കിയത് എന്തിന്: കുമ്മനം രാജശേഖരന്‍

എസ്എഫ്ഐയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം….

‘ പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ മലയാള മനോരമ ആഴ്ചപതിപ്പിന്റെ പുതിയ ലക്കത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പിണറായി വിജയനേയും എസ്.എഫ്.ഐ നേതാക്കളെയും ക്രൂരമായ നിലയില്‍ തുടര്‍ച്ചയായി അക്രമിച്ചിരുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. കെ സുധാകരന്റെ വെളിപ്പെടുത്തല്‍ ക്യാമ്പസ്സുകളില്‍ കെ.എസ്.യുവിന്റെ അരാജകത്വം നിറഞ്ഞ ചരിത്രം വെളിപ്പെടുത്തുന്നതാണ് ‘.

‘ തലശ്ശേരിയിലെ ബ്രണ്ണന്‍ കോളജില്‍ പഠിച്ചിരുന്ന കാലത്ത് തങ്ങള്‍ക്കുണ്ടായിരുന്ന വലിയ സ്വാധീനം ഉപയോഗിച്ച് പിണറായി വിജയനേയും എസ.്എഫ്.ഐ യുടെ പ്രവര്‍ത്തകരേയും ക്രൂരമായി അക്രമിച്ചിരുന്ന വിവരം സുധാകരന്‍ തുറന്നു പറഞ്ഞിരിക്കയാണ്. ഈ അക്രമകാരികളുടെ അഴിഞ്ഞാട്ടം തന്നെയാണ് ബ്രണ്ണന്‍ കോളേജിലെ ജനറല്‍ ക്യാപ്റ്റന്‍ ആയിരുന്ന അഷറഫിന്റെ രക്തസാക്ഷിത്വത്തിന് ഇടവരുത്തിയത്. കേരളത്തില്‍ ഉടനീളം സുധാകരന്റെ കെ.എസ്.യു ക്രിമിനലുകള്‍ പന്ത്രണ്ടോളം എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയാണ് തങ്ങളുടെ സ്വാധീനം ക്യാമ്പസുകളില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ ആക്രമ പരമ്പരകള്‍ അഴിച്ച് വിട്ടു കൊണ്ട് സമാധാനത്തിന്റെ വെള്ളരിപ്രാവായി നടന്നിരുന്ന കെ.എസ്.യു വിനെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ജനാധിപത്യത്തിന്റെ മതില്‍ക്കെട്ടിനു പുറത്തേക്ക് വലിച്ചെറിഞ്ഞത് സുധാകരന്‍ മറക്കരുത്.
ഇങ്ങനെ പറഞ്ഞുകൊണ്ടാണ് എസ്.എഫ്.ഐ തങ്ങളുടെ പ്രസ്താന നിര്‍ത്തുന്നത്’ .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button