KeralaLatest NewsNews

ബ്രണ്ണന്‍ കോളേജിലെ വീരസാഹസിക കഥകള്‍ ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലം: കെ.സുരേന്ദ്രന്‍

കോഴിക്കോട് : കെ.സുധാകരന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ബ്രണ്ണന്‍ കോളേജിലെ വീരസാഹസിക കഥകള്‍ക്ക് പിന്നില്‍ വനം കൊള്ള മറയ്ക്കലാണ് ലക്ഷ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഇനി മാദ്ധ്യമ പടകള്‍ എല്ലാം ഈ കഥകള്‍ക്ക് പിന്നിലായിരിക്കുമെന്ന് മുഖ്യമന്ത്രിയ്ക്കറിയാം. ഇതാണ് പിണറായിയുടെ കൗശലം. ഇനി കുറച്ചുനാള്‍ ആയിരം കോടിയിലധികം വരുന്ന വനം കൊള്ളയ്ക്ക് മുഖ്യന് മറുപടി പറയേണ്ടി വരില്ലല്ലോ. മലയാളികളെ മണ്ടന്‍മാരാക്കുക എന്നതാണ് പിണറായി-സുധാകരന്‍ കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്നും കെ.സുരേന്ദ്രന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

Read Also : കെ.സുധാകരന്‍-പിണറായി വീരസാഹസിക കഥകളെ ബ്രണ്ണന്‍ തള്ളലുകള്‍ എന്ന് വിശേഷിപ്പിച്ച് സന്ദീപ്.ജി.വാര്യര്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം…

‘ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകള്‍ നാലഥിതികളെവെച്ച് ചര്‍ച്ച. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാന്‍ ഈ കൂട്ടുകെട്ടിനല്ലാതെ ആര്‍ക്കു കഴിയും. കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം ‘

വനം കൊള്ള മറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ബ്രണ്ണന്‍ കോളേജ് നാടകം അസ്സലായി. ഇതിന് തിരക്കഥ രചിച്ചതാണ് സുധാകരന്‍. ഈ പുതിയ കൂട്ടുകെട്ടില്‍ ഇനി എന്തെല്ലാം കാണേണ്ടി വരും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button