ദിസ്പുര്‍: അസമില്‍ കോണ്‍ഗ്രസ് എം.എല്‍.എയായ രൂപ്‌ജ്യോതി കുര്‍മി പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക്. യുവനേതാക്കൾക്ക് കോണ്‍ഗ്രസ് നേതൃത്വം വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കിടയാക്കുമെന്നും കുര്‍മി വ്യക്തമാക്കി. മരിയാനി മണ്ഡലത്തിൽ നിന്നും തുടർച്ചയായി നാലു തവണ എം.എ.എ ആയിട്ടുള്ള കുര്‍മി നിയമസഭാംഗത്വം രാജിവച്ചു. ഇതിന് പിന്നാലെ രൂപ്‌ജ്യോതി കുര്‍മിയെ പുറത്താക്കിയതായി കോണ്‍ഗ്രസ് വ്യക്തമാക്കി.
രൂപ്‌ജ്യോതി കുര്‍മി രാജിവെച്ചതോടെ അസം നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 28 ആയി. ഗോത്ര വിഭാഗമായ തേയില തൊഴിലാളികളുടെ വിഭാഗത്തിൽ നിന്നുള്ള കോൺഗ്രസിലെ ഒരേ ഒരു പ്രതിനിധിയാണ് താനെന്നും, തന്റെ രാജി പാർട്ടിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും കുര്‍മ പറഞ്ഞു. കോൺഗ്രസിനായി ചോര ചീന്തിയിട്ടുണ്ടെന്നും, ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടും പാർട്ടിക്കുള്ളിൽ വിലയില്ലെന്നും കുർമി വ്യക്തമാക്കി.
യുവാക്കള്‍ വളരണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് താന്‍ കരുതുന്നതെന്നും തന്നെപ്പോലെ പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള ഗോത്രവര്‍ഗക്കാരെ വളര്‍ത്താൻ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്തതെന്നും കുര്‍മി പറഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സംസ്ഥാനത്തെ നയിക്കുന്നത് പ്രശംസനീയമായ നിലയിലാണെന്നും കുര്‍മി കൂട്ടിച്ചേർത്തു.
Post Your Comments