മാഡ്രിഡ്: സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിടുന്നു. റയൽ മാഡ്രിഡ് സമൂഹ മാധ്യമങ്ങളിലൂടെയാണ് 16 സീസണുകൾക്കൊടുവിൽ റാമോസ് ക്ലബ് വിടുന്ന കാര്യം സ്ഥിരീകരിച്ചത്. 2005ലാണ് റാമോസ് സെവിയ്യയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് എത്തുന്നത്. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് സ്പാനിഷ് കിരീടങ്ങളും സെർജിയോ റാമോസ് റയൽ മാഡ്രിഡിനൊപ്പം ഉയർത്തിട്ടുണ്ട്.
സ്പാനിഷ് ദേശീയ ടീമിനൊപ്പം ലോകകപ്പും രണ്ട് യൂറോ കപ്പുകളും റാമോസ് നേടിയിട്ടുണ്ട്. റയലിനു വേണ്ടി 671 മത്സരങ്ങളിൽ നിന്നും 101 ഗോളും താരം നേടിയിട്ടുണ്ട്. നാളെ ക്ലബ് പ്രസിഡന്റ് പെരസിനൊപ്പം റാമോസ് പത്രസമ്മേളനത്തിൽ പങ്കെടുക്കുമെന്നും ക്ലബ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഏറെക്കാലമായി റയലുമായി കരാർ പുതുക്കാൻ റാമോസ് ശ്രമിക്കുകയായിരുന്നു. ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാത്തതിനാൽ യൂറോ കപ്പിനുള്ള സ്പെയിനിന്റെ ദേശീയ ടീമിലും ഇടം നേടാൻ റാമോസിന് കഴിഞ്ഞില്ല.
Read Also:- ചക്കക്കുരുവിന്റെ ഔഷധ ഗുണങ്ങൾ
അതേസമയം, സെർജിയോ റാമോസിനായി രണ്ടു വർഷത്തെ കരാർ വാഗ്ദാനം ചെയ്ത് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. കരാർ സംബന്ധിച്ച വിവരം ഇ.എസ്.പി.എൻ ആണ് പുറത്തുവിട്ടത്. റയൽ മാഡ്രിഡുമായി കരാർ പുതുക്കിയില്ലെങ്കിൽ മുപ്പത്തിയഞ്ചുകാരനായ താരത്തെ ടീമിലെത്തിക്കായി മാഞ്ചസ്റ്റർ സിറ്റി ശ്രമം തുടങ്ങിയിരുന്നു.
Post Your Comments