തിരുവനന്തപുരം: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്‌ത് കെ പി സി സി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. നിലവിൽ കരട് മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താന അറിയിച്ചു. തന്നെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഐഷ ഹൈക്കോടതിയിൽ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമം താൻ ചെയ്തിട്ടില്ലെന്നും ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തതെന്നും ഐഷ പറഞ്ഞു.
Also Read:ലക്ഷദ്വീപിലേയ്ക്ക് എം.പി മാരുടെ യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു
എന്നാൽ, ഐഷയുടെ പ്രസ്താവനയ്‌ക്കെതിരെ ഭരണകൂടം രംഗത്തെത്തി. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളെ വിമർശിക്കുകയാണ് ചെയ്തതെന്ന പരാമർശം അംഗീകരിക്കാനാകില്ലെന്നും വിദ്വേഷമാണെന്ന് നടത്തിയതെന്നും ഭരണകൂടം വ്യക്തമാക്കി. പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ കോടതിയിൽ വിശദീകരണം നല്‍കി.
Post Your Comments