റോം: യൂറോ കപ്പിൽ സ്വിറ്റ്‌സർലന്റിനെ തകർത്ത് ഇറ്റലി പ്രീ ക്വാർട്ടറിൽ. സ്വിറ്റ്‌സർലന്റിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു ഇറ്റലിയുടെ ജയം. മാനുവൽ ലൊക്കാറ്റലിയാണ്(26,52) ഇറ്റലിക്കായി രണ്ടു ഗോളുകൾ നേടിയത്. സീറോ ഇമോബില്ലേയുടെയാണ്(89) മൂന്നാം ഗോൾ. ജയത്തോടെ യൂറോ കപ്പ് നോക്കൗട്ട് റൗണ്ട് യോഗ്യത നേടുന്ന ആദ്യ ടീമായി ഇറ്റലി മാറി. ആദ്യ മത്സരത്തിൽ തുർക്കിക്കെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ച ഇറ്റലി ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.
ആദ്യ മത്സരത്തിൽ തുർക്കിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേരായ ഇറ്റലി സ്വിറ്റ്‌സർലന്റിനെതിരെ ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യം മുതൽ തന്നെ ഇറ്റലി ആധിപത്യം നേടിയിരുന്നു. മത്സരത്തിന്റെ 19-ാം മിനിറ്റിൽ ഇറ്റലിയുടെ ക്യാപ്റ്റൻ സെർജിയോ ചിയേലിനി ഗോൾ നേടിയെങ്കിലും വാർ വിനയായി.
Read Also:- 16 സീസണുകൾക്കൊടുവിൽ റാമോസ് റയൽ മാഡ്രിഡ് വിടുന്നു
മത്സരത്തിന്റെ ആദ്യ പകുതിയിൽ മാനുവൽ ലൊക്കാറ്റലിയിലൂടെ ഇറ്റലി ആദ്യ ഗോൾ സ്വന്തമാക്കി(26), ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് ലൊക്കാറ്റലി ബൊറാർഡിക്ക് നൽകിയ പന്ത് ലൊക്കാറ്റലിയ്ക്ക് തിരികെ പാസ് നൽകി അദ്ദേഹം അനായാസം ഗോളാക്കി മാറ്റി. രണ്ടാം പകുതിയുടെ 52-ാം മിനിറ്റിൽ ലൊക്കാറ്റലി ഇറ്റലിക്കായി തന്റെ രണ്ടാം ഗോളും നേടി. നിരവധി അവസരങ്ങൾ ഇറ്റലിക്ക് ലഭിച്ചിരുന്നെങ്കിലും സ്വിസ്സ് ഗോൾ കീപ്പറുടെ മികവിൽ മൂന്ന് ഗോളുകളിൽ മത്സരം അവസാനിക്കുകയായിരുന്നു.
Post Your Comments