Latest NewsNewsIndia

രണ്ട് മത വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ശ്രമിച്ചു: നടിയ്‌ക്കെതിരെ കേസ്

ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് വയോധികന് മര്‍ദ്ദനമേറ്റത് എന്നായിരുന്നു പ്രചാരണം

ലഖ്നൗ: സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പങ്കുവച്ചു മത വിദ്വേഷം വളർത്താൻ ശ്രമിച്ചതിന്റെ പേരിൽ നടിയ്‌ക്കെതിരെ കേസ്. ഗാസിയാബാദില്‍ വയോധികന് മര്‍ദ്ദനമേറ്റ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതിന്റെ പേരിലാണ് ബോളിവുഡ് നടി സ്വര ഭാസ്‌കറിനും ട്വിറ്റര്‍ ഇന്ത്യ മേധാവിക്കുമെതിരെ കേസ്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് വയോധികന് മര്‍ദ്ദനമേറ്റത് എന്നായിരുന്നു പ്രചാരണം. ഇതുമായി ബന്ധപ്പെട്ട ട്വീറ്റാണ് കേസിന് ആധാരം.

read also: പോപുലര്‍ ഫ്രണ്ടിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ ലക്ഷ്യമിട്ട് ഫാഷിസ്റ്റുകള്‍ നടത്തുന്ന കുപ്രചാരണങ്ങളെ ചെറുക്കും: ഒഎംഎ സലാം

രണ്ട് മത വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടിക്കും ട്വിറ്റര്‍ ഇന്ത്യ മേധാവിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. വയോധികന് മര്‍ദ്ദനമേറ്റതിന്റെയും അദ്ദേഹത്തിന്റെ താടി മുറിക്കുന്നതിന്റെയും വീഡിയോ സ്വര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തുവെന്ന പരാതിയിൽ ആണ് നടപടി.

സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പോസ്റ്റുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button