ലക്നൗ: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനുളള്ള തയ്യാറെടുപ്പുകൾ സർക്കാർ ആരംഭിച്ചുവെന്ന് വ്യക്തമാക്കി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അയോദ്ധ്യയിലും കാശിയിലും ക്ഷേത്ര നിർമ്മാണങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്നും മഥുരയിൽ തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയുമാണെന്ന് കേശവ് പ്രസാദ് മൗര്യ ട്വിറ്ററിൽ വ്യക്തമാക്കി.
കൃഷ്ണജന്മഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഷഹി ഇദ്ഗ പള്ളി നീക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് ആണ് ക്ഷേത്രം തകർത്തുകൊണ്ട് പള്ളി നിർമ്മിച്ചത്.
പീഡനത്തിനിരയായ പെൺകുട്ടി ലോഡ്ജിൽ നിന്ന് ഇറങ്ങിയോടി: ലൈംഗികമായി ചൂഷണം ചെയ്ത ഉടമ അറസ്റ്റിൽ
നിലവിൽ ശ്രീകൃഷ്ണ ക്ഷേത്ര കോംപ്ലക്സിലെ തിമൂന്ന് ഏക്കർ ഭൂമിയിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്.കൃഷ്ണജന്മഭൂമിയിലെ പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തുമെന്ന് നാരായണി സേന പ്രഖ്യാപിച്ചിരുന്നു.
अयोध्या काशी भव्य मंदिर निर्माण जारी है
मथुरा की तैयारी है #जय_श्रीराम #जय_शिव_शम्भू #जय_श्री_राधे_कृष्ण— Keshav Prasad Maurya (@kpmaurya1) December 1, 2021
Post Your Comments