ഡൽഹി: വൈവാഹിക ബലാത്സംഗത്തിനെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ സമൂഹത്തില്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നാണ് വൈവാഹിക ബലാല്‍സംഗമെന്നും സ്ത്രീകളുടെ സുരക്ഷക്കായി ഈ വിഷയം സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക് തന്നെ ചര്‍ച്ച ചെയ്യപ്പെടണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്ററിൽ പറഞ്ഞു.
വൈവാഹിക ബലാത്സംഗത്തെ ക്രിമിനല്‍വല്‍ക്കരിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ തുടര്‍ച്ചയായി ഹരജികള്‍ വരുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്. വിഷയത്തെ പറ്റി കേന്ദ്രം സംസ്ഥാനങ്ങളോടും ചീഫ് ജസ്റ്റിസുമാരോടും അഭിപ്രായം തേടിയിട്ടുണ്ട്. നിലവിലെ വ്യവസ്ഥ പ്രകാരം 15 വയസിന് മുകളില്‍ പ്രായമുള്ള ‘ഭാര്യയുമായി’ ലൈംഗീകബന്ധത്തിലേര്‍പ്പടുന്നത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Consent is amongst the most underrated concepts in our society.
It has to be foregrounded to ensure safety for women. #MaritalRape
— Rahul Gandhi (@RahulGandhi) January 16, 2022
Post Your Comments