Latest NewsKeralaIndia

പോപുലര്‍ ഫ്രണ്ടിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ ലക്ഷ്യമിട്ട് ഫാഷിസ്റ്റുകള്‍ നടത്തുന്ന കുപ്രചാരണങ്ങളെ ചെറുക്കും: ഒഎംഎ സലാം

ഇതിലൊന്ന് സംഘടനയ്ക്ക് ചാരിറ്റബില്‍ ട്രസ്‌റ്റെന്ന നിലയില്‍ ലഭിച്ചുകൊണ്ടിരുന്ന ആദായനികുതി ഇളവ് റദ്ദാക്കിയതാണ്

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ ഫാഷിസ്റ്റുകളും അവരുടെ വക്താക്കളും നടത്തുന്ന വ്യാജപ്രചരണങ്ങളെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്നും അവയെ ശക്തമായി ചെറുക്കുമെന്നും ചെയര്‍മാന്‍ ഒ എം എ സലാം. ബിജെപിയും അവരുടെ വ്യാജവാര്‍ത്താസംഘങ്ങളും പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് വീണ്ടും കള്ളകഥകള്‍ പ്രചരിപ്പിക്കുകയാണ്. സംഘപരിവാറുമായി ബന്ധപ്പെട്ട ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിലാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ കുടുതലായി വരുന്നതെന്നത് ഫാഷിസ്റ്റ് ശക്തികളുടെ ആസൂത്രണ സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഇതിലൊന്ന് സംഘടനയ്ക്ക് ചാരിറ്റബില്‍ ട്രസ്‌റ്റെന്ന നിലയില്‍ ലഭിച്ചുകൊണ്ടിരുന്ന ആദായനികുതി ഇളവ് റദ്ദാക്കിയതാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഐടി വകുപ്പെടുത്ത തീരുമാനമാണിത്. വിഷയത്തിന്റെ രാഷ്ട്രീയസ്വഭാവം വ്യക്തമായതോടെ സംഘടന ഇക്കാര്യത്തില്‍ അന്ന് തന്നെ കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍, മാസങ്ങള്‍ പഴക്കമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുതിയതെന്ന രീതിയില്‍ ചില മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഇത് സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ മനപ്പൂര്‍വം നടത്തുന്ന നീക്കമാണ്.

ഇത് കൂടാതെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഉപയോഗപ്പെടുത്തി യുപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും പോപുലർ ഫ്രണ്ട് ശ്രമിക്കുന്നതായി പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ പുറത്തുവരുന്നത് യുപിയില്‍ കോവിഡ് പ്രതിരോധത്തിൽ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടതു കൊണ്ടാണെന്നും സലാം പറയുന്നു.

കേരളത്തിലെ പത്തനാപുരത്ത് ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ള ആയുധശേഖരം കഴിഞ്ഞ ദിവസം പിടിച്ചെടുത്തപ്പോഴും സമാനമായ നീക്കം കാണാന്‍ കഴിഞ്ഞു. ആയുധശേഖരം കണ്ടെടുത്തത് സംബന്ധിച്ച്‌ അന്വേഷണം തുടരുകയാണെന്ന് കേരള പോലിസും അന്വേഷണ ഏജന്‍സികളും പറയുമ്പോഴാണ് സംഘപരിവാര്‍ അനുകൂലമാധ്യമങ്ങള്‍ ഇതിനെ പോപുലര്‍ ഫ്രണ്ടുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നും സലാം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button