![](/wp-content/uploads/2021/06/aswathy-achu-1.jpg)
തിരുവല്ല: നഗരത്തിലെ ഒരു കടയിൽ നിന്നും പിസ്സ ഓർഡർ ചെയ്തു കാത്തിരുന്ന ആളെ തേടിയെത്തിയത് ഒരു പ്രത്യേക തരം ഡിഷ്. രസകരമായ കുറിപ്പോടെ അദ്ദേഹം ഇത് തിരുവല്ലയിലെ ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ചു.
ആ കുറിപ്പ് ഇങ്ങനെ,
തിരുവല്ലയിൽ ഒരു പ്രമുഖ കടയിൽ നിന്നും പിസ്സ വാങ്ങിയതാണ്. ഡെലിവറി ബോയ് ഒരു ചെറിയ കവറിൽ കുത്തി കയറ്റി ഉണക്കമീൻ കണ്ടുവരുന്നപോലെ കൊണ്ടു തന്നിട്ട് പോയി. ഇതിപ്പോൾ പിസ്സ ബേസ്ന്റെ മുകളിൽ അവിയൽ വച്ചപോലെ കുറെ സാധനങ്ങൽ. ഇനി വേവിക്കാൻ മറന്നുപോയോ എന്തോ . ഷോപ്പിൽ വിളിച്ചു പറഞ്ഞപ്പോൾ അവർ മാന്യമായി സംസാരിച്ചു. പക്ഷെ അതിന്റെയൊപ്പം ഒരു കൂട്ടിച്ചേർക്കൽ കൂടി.
ഇത് ഇങ്ങനെ തന്നെയാണ് കഴിക്കേണ്ടത് എന്ന്. അറബികൾ ഒക്കെ ഇങ്ങനെയാണത്രെ. പല സ്‌ഥലത്തു നിന്നും കഴിച്ചിട്ടുണ്ട്. ഇതോപോലെ ഒരെണ്ണം ജീവിതത്തിൽ ഇതാദ്യമാ . ഡെലിവറി കൊണ്ടുതന്ന പയ്യൻസിനെ നല്ലതുപോലെ അറിയാവുന്നത് കൊണ്ടും ചിലപ്പോൾ അവന്റെ ജോലിയെ ബാധിച്ചേക്കാം എന്നുള്ളത് കൊണ്ടും കടയുടെ പേരും ഡെലിവറി ഡീലറേയും ബോധപൂർവ്വം വിസ്മരിക്കുന്നു.
ഇതൊന്നും പോരാഞ്ഞിട്ട് കസ്റ്റമർ ഫീഡ് ബാക്ക് എന്ന് പറഞ്ഞു 4 മെസ്സേജ് വേറെ.
Post Your Comments