തിരുവനന്തപുരം: നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ടതില്‍ അക്യുപങ്ചറിസ്റ്റിന്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്. യുവതിയും കുഞ്ഞും മരിക്കുന്നതിന്റെ തലേദിവസം ഷിഹാബുദ്ദീന്‍ നയാസിന്റെ വീട്ടിലെത്തി. വൈകീട്ട് വീട്ടിലെത്തിയ ഷിഹാബുദ്ദീന്‍ രാത്രി എട്ടുമണിയോടെയാണ് മടങ്ങിയതെന്നും പൊലീസ്.
Read Also: ഹൈദരാബാദിൽ ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ചു: യുവതി അറസ്റ്റിൽ
കൃത്യമായ തെളുവുകളോടെയാണ് ഷിഹാബുദ്ദീന്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചത്. ഭര്‍ത്താവ് നയാസിനെയും ഷിഹാബുദ്ദീനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഷിഹാബുദ്ദീനൊപ്പം ഭാര്യയും ഷെമീറയ്ക്ക് ചികിത്സ നല്‍കാന്‍ എത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
അതേസമയം, നയാസിന്റെ ആദ്യ ഭാര്യയിലെ മകളുടെ ഗുരുവാണ് ഷിഹാബുദ്ദീന്‍. ഷിഹാബുദ്ദീന്‍ വീട്ടില്‍ താമസിച്ചും ചികിത്സ നല്‍കിയെന്ന് സംശയിക്കുന്നതായി അയല്‍വാസി പറയുന്നു. നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ അയല്‍വാസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് അക്യുപങ്ചര്‍ ചികിത്സകന്‍ ശിഹാബുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളത്ത് നിന്നാണ് ഷിഹാബുദ്ദീനെ നേമം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
Post Your Comments