മ്യൂണിച്ച്: കൊക്കക്കോളയെ ‘വെട്ടിലാക്കിയ’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ വാര്‍ത്തകളില്‍ ഇടംനേടി ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ. വാര്‍ത്താസമ്മേളനത്തിനിടെ മുന്‍പിലിരുന്ന ബിയര്‍ കുപ്പി എടുത്ത് അദ്ദേഹം താഴെ വെച്ചു. നേരത്തെ, റൊണാള്‍ഡോ കൊക്കക്കോള കുപ്പികള്‍ മാറ്റിവെച്ചത് കാരണം കമ്പനിയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഹെയ്‌നികെന്‍ കമ്പനിയുടെ ബിയര്‍ കുപ്പിയാണ് പോഗ്ബ മാറ്റിവെച്ചത്. യൂറോയുടെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളാണ് ഹെയ്‌നികെന്‍. ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കാറില്ല. 2019ലാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. ഇതിന് ശേഷം ടീമിന്റെ ഷാംപെയ്ന്‍ ആഘോഷങ്ങളില്‍ നിന്നും പോഗ്ബ വിട്ടുനില്‍ക്കാറാണ് പതിവ്.
റൊണാള്‍ഡോ കൊക്കക്കോളയുടെ കുപ്പി മാറ്റിവെച്ചതിലൂടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ഇടിവുണ്ടായിരുന്നു. റൊണാള്‍ഡോയുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിന് മുമ്പ് കമ്പനിയുടെ ഓഹരി വില 73.02 ഡോളറായിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ ഇത് 71.85 ഡോളറായി ഇടിഞ്ഞു. കൊക്കക്കോളയ്ക്ക് ഉണ്ടായ നഷ്ടം ഹെയ്‌നികെന്‍ കമ്പനിയ്ക്ക് ഉണ്ടാകുമോയെന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Post Your Comments