COVID 19NattuvarthaLatest NewsKeralaNews

മരുന്നില്ല, ഭക്ഷണമില്ല, അനുവദിച്ച പെൻഷനുമില്ല: എച്ച് ഐ വി രോഗികൾ തീരാ ദുരിതത്തിലേക്ക്

കുടിശിക നല്‍കണമെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല

കൊച്ചി: എൻഡോ സൾഫാൻ ദുരിതബാധിതർക്ക് സമാനമായി സംസ്ഥാനത്തെ എച്ച് ഐ വി രോഗികൾക്കും അർഹതപ്പെട്ട പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മുതലുള്ള പെന്‍ഷന്‍ ഇവര്‍ക്ക് കിട്ടിയിട്ടില്ല. ഈ കോവിഡ് കാലത്ത് പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോലും പോകാന്‍ സാധിയ്ക്കാതെ ബുദ്ധിമുട്ടുകയാണ് നിരവധി രോഗികള്‍.

Also Read:ബെവ് ക്യൂ ആപ്പ് വഴി മദ്യവിതരണം : ഫെയര്‍കോഡ് കമ്പനി പ്രതിനിധികളുമായി സർക്കാർ ഇന്ന് ചര്‍ച്ച നടത്തും

ഏറ്റവും കൂടുതൽ കരുതലാവശ്യമായവരാണ് എച്ച് ഐ വി രോഗികൾ. ഇവരുടെ കൈവശം ആശുപത്രികളില്‍ പോകാന്‍ പോലും പണമില്ല എന്നതാണ് യാഥാർഥ്യം. സര്‍ക്കാര്‍ നല്‍കിയിരുന്ന പെന്‍ഷനായിരുന്നു ഏക ആശ്രയം. അതുപോലും മാസങ്ങളായി ഇവർക്ക് കിട്ടിയിട്ട്. 14 മാസത്തെ തുകയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ ജനുവരിയിലാണ് ഇതിന് മുന്‍പുള്ള കുടിശിക നല്‍കിയത് . ക്യാന്‍സര്‍, ഹ്യദ്രോഗം, ടി ബി എന്നീ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരാണ് ഇവരിൽ പലരും.

എണ്ണായിരത്തിലധികം എച്ച്‌ ഐ വി ബാധിതരും എയ്ഡ്‌സ് രോഗികളുമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. പെന്‍ഷനായി മാസം 1000 രൂപയാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലൂടെ ആരോഗ്യ വകുപ്പ് ഇവര്‍ക്ക് നല്‍കുന്നത്. 14 മാസത്തെ കുടിശികയായി ഇപ്പോള്‍ 10 കോടി രൂപ നല്‍കാനുണ്ട്. കുടിശിക നല്‍കണമെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഇതുവരേയ്ക്കും ഉണ്ടായിട്ടില്ല. പെന്‍ഷന്‍ പദ്ധതി ആരംഭിച്ച്‌ 10 വര്‍ഷമായിട്ടും ഒരിക്കല്‍ പോലും ഈ തുക ക്യത്യമായി കിട്ടിയിട്ടില്ലെന്നതാണ് വസ്തുത. പെന്‍ഷന്‍ കുടിശിക കിട്ടാതെ മരണമടഞ്ഞവരും നിരവധിയാണ്. ലോക്ക്ഡൗണ്‍ കാലത്തെങ്കിലും സര്‍ക്കാര്‍ ഇവര്‍ക്ക് പെന്‍ഷന്‍ മുടങ്ങാതെ നല്‍കണമെന്നതാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button