തിരുവനന്തപുരം : ഷാഫി പറമ്പിൽ എംഎൽഎയുടെ വാക്കുകൾ കോൺഗ്രസിന് തന്നെ തിരിച്ചടിയാകുകയാണ്. സമൂഹമാധ്യമങ്ങളിൽ വീണ്ടും ‘500’ കണക്കുകൾ നിറയുകയാണ്. എന്നാൽ ഇത്തവണ 500 ആയുധമാക്കിയത് ഇടതു പക്ഷം ആണെന്ന് മാത്രം.
ചരിത്ര വിജയം നേടി പിണറായി സർക്കാർ രണ്ടാമത് അധികാരത്തിൽ കയറിയപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിനു എതിരായി കോൺഗ്രസുകാർ രംഗത്ത് എത്തിയിരുന്നു. ഇത് കൊവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിനും നടന്നു. ഇതിനെ തുടർന്ന് “ആ അഞ്ഞൂറില്‍ ഞങ്ങളില്ല” എന്ന ഷാഫി പറമ്പില്‍ എംഎല്‍എയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ തരംഗമായി. അതോടെ ഇടതുപക്ഷത്തിനെതിരെയുള്ള ക്യാംപയിൻ ആയി അത് മാറുകയും ചെയ്തു.
read also: മൂന്നു വിവാഹം, ഐ എസ് ഭീകരരുടെ ആദ്യ മണവാട്ടി ഇപ്പോൾ അജ്ഞാതവാസത്തിൽ: സെഹ്‌റ ഡുമാന്റെ ജീവിതം
എന്നാല്‍ ഈ ക്യാംപയിൻ ഇപ്പോൾ കോൺഗ്രസിന് നേരെ തിരിച്ചു പ്രയോഗിക്കുകയാണ് ഇടതുപക്ഷം. കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ വൻ ആള്‍ക്കൂട്ടമുണ്ടായതോടെ ‘ആ ആഞ്ഞൂറില്‍ ഞങ്ങളില്ല.!’ എന്ന പരിഹാസവുമായി ഇടത് എംഎല്‍എ ലിന്റോ ജോസഫ് എത്തി. ലിന്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന് കോൺഗ്രസിന് നേരെ പരിഹാസം നിറയുകയുകയാണ്. ഷാഫി പറമ്ബിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയും സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്തും പ്രചരിപ്പിക്കുകയാണ് ഇടതു സഖാക്കൾ.
‘എ കെ ജി സെന്ററില്‍ കേക്ക് മുറിച്ചപ്പോള്‍ കുരുപൊട്ടിയവരെല്ലാം എവിടെ?’, ‘ഈ 500 ല്‍ ഞങ്ങളില്ല എന്ന് പോസ്റ്റിട്ടവരൊക്കെ എവിടെ.??’ തുടങ്ങിയ ചോദ്യങ്ങളാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. “ലഡു വിതരണം ചെയ്താല്‍ കൊറോണ വരും, പൂ മാലയിട്ട് സ്വീകരിച്ചാല്‍ കൊറോണ വരില്ല” എന്ന് പരിഹസിക്കുന്നവരും ഉണ്ട്. കൂടാതെ ‘സത്യപ്രതിജ്ഞ ചടങ്ങിൽ വരില്ലെന്ന് പറഞ്ഞത് അസൂയ കൊണ്ടാണെന്നും’ കോൺഗ്രസിനെ കളിയാക്കുന്നുണ്ട് പലരും. എന്തായാലും ട്രോളന്മാർ ഈ വിഷയം ഏറ്റെടുത്തുകഴിഞ്ഞു
https://www.facebook.com/lintojosephmla/posts/2969163259981128
Post Your Comments