Latest NewsKeralaNews

ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം, കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് ചാർജ് ചെയ്തു

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സൈബർ സഖാക്കന്മാരും വിമർശനവുമായി രംഗത്ത് എത്തി

തിരുവനന്തപുരം : ഇന്ന് കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു കഴിഞ്ഞു. എന്നാൽ ചടങ്ങിനെതിരെ കേസ്. കോവിഡ് വ്യാപനഘട്ടത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു ചടങ്ങ് നടത്തിയെന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്.

ചടങ്ങില്‍ പങ്കെടുത്തവർ സാമൂഹിക അകലം പാലിച്ചില്ലെന്നാണ് ആരോപണം. ആളെണ്ണവും കൂടുതലെന്ന് പൊലീസ്. കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

read also: ആ 500 ൽ ഞങ്ങളില്ല..! കോൺഗ്രസിനെതിരെ ഇടതുപക്ഷം: ആഘോഷമാക്കി സോഷ്യൽ മീഡിയ

താരീഖ് അന്‍വര്‍‌, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍, ടി.സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ് തുടങ്ങി കോൺഗ്രസിലെ പ്രമുഖ നേതാക്കന്മാരും അണികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സൈബർ സഖാക്കന്മാരും വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിനു എതിര് നിന്ന പ്രതിപക്ഷം ഇന്ന് കാട്ടിയത് ശരിയാണോ എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. അന്ന് ആ 500 പേരിൽ ഞാൻ ഇല്ലെന്ന രീതിയിൽ നടത്തിയ ക്യാംപയിൻ ഓർമ്മയില്ലേയെന്നും ഇടത് സഖാക്കൾ പരിഹസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button