
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ്ലിം വയോധികന് ആക്രമിക്കപ്പെട്ടത് ‘ജയ് ശ്രീറാം’ എന്ന് വിളിക്കാത്തതിനെ ചൊല്ലിയല്ലെന്ന് വ്യക്തമായതോടെ വ്യാജ തലക്കെട്ടോട് കൂടി വീഡിയോ പ്രചരിപ്പിച്ചവർ മാപ്പ് പറഞ്ഞ് തലയൂരുകയാണ്. ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ഓൾട്ട് ന്യൂസിന്റെ സഹസ്ഥാപകനും മുഹമ്മദ് സുബൈർ അടക്കമുള്ളവർ ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചെന്ന കാര്യം സത്യമല്ലെന്ന് ഏറ്റുപറഞ്ഞ് വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെ ഇവരെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഫാക്ട് ചെക്ക് ചെയ്തശേഷം അടുത്തുള്ള പാടശേഖരം വഴി ഓടിത്തള്ളേണ്ടി വരുന്നത് എന്തൊരു ദ്രാവിഡാണെന്ന് ശ്രീജിത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.
Also Read:ഇസ്രായേലില്‍ ഭരണം മാറിയതിന് പിന്നാലെ ഹമാസിനെ വിറപ്പിച്ച് ഇസ്രയേലിന്റെ ശക്തമായ ആക്രമണം
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സൂഫി അബ്ദുൾ സമദ് സൈഫി എന്ന കച്ചവടക്കാരനാണ് മർദ്ദനമേൽക്കേണ്ടി വന്നത്. അത്ഭുത ഏലസുകൾ വിൽക്കുന്നയാളാണ് സൈഫി. ഇയാൾ വിറ്റ ഏലസ്സിന് മാന്ത്രികശക്തി ഇല്ലെന്ന് ആരോപിച്ച് അദ്ദേഹത്തെ ചിലർ ആക്രമിക്കുകയാണ് ചെയ്തത്. എന്നാൽ, ഈ സംഭവത്തെയാണ് കോൺഗ്രസും മറ്റുള്ളവരും വ്യാജമായി പ്രചരിപ്പിച്ചത്. വ്യാജ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ട്വിറ്ററിനുമെതിരെ സാമുദായിക സംഘര്‍ഷത്തിനു പ്രേരിപ്പിച്ചെന്നാരോപിച്ച് ഗാസിയാബാദ് പോലീസ് കേസെടുത്തതോടെയാണ് പലരും പോസ്റ്റ് മുക്കി ഓടിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നു. വസ്തുത വെളിപ്പെടുത്തുന്ന ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഫാക്ട് ചെക്കിന്റെ ഫാക്ട് ചെക്ക്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സൂഫി അബ്ദുൾ സമദ് സൈഫി എന്നൊരു കച്ചവടക്കാരനെ ചിലർ കൈകാര്യം ചെയ്യുകയും, ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തെന്നൊരു വാർത്ത വന്നിരുന്നു. ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ഓൾട്ട് ന്യൂസിന്റെ സഹസ്ഥാപകനും മഹാരാജാ ഹരിശ്ചന്ദ്രനെ പോലെ നീതിമാനുമായ മുഹമ്മദ് സുബൈറും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിഡിയോയും സുബൈർ പങ്കുവച്ചു. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ സത്യം പുറത്തുവന്നു. അത്ഭുത ഏലസ്സുകൾ വിൽക്കുന്നയാളാണ് സൈഫി. എന്നാൽ സൈഫി ചില കുട്ടികൾക്ക് വിറ്റ ഏലസ്സിന് മാന്ത്രികശക്തി ഇല്ലെന്ന് ആരോപിച്ച് അദ്ദേഹത്തെ ചിലർ ആക്രമിക്കുകയാണ് ഉണ്ടായത്.
പൊലീസിനു സൈഫി നൽകിയ പരാതിയിൽ ‘ജയ് ശ്രീറാം’ വിളിയെ കുറിച്ച് പരാമർശം ഇല്ല. പരിശോധനയിൽ വിഡിയോ എഡിറ്റഡ് ആണെന്നും വ്യക്തമായി. ഇതോടെ ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചെന്ന കാര്യം സത്യമല്ലെന്ന് ഏറ്റുപറഞ്ഞ് വിഡിയോ നീക്കം ചെയ്തിരിക്കുകയാണ് മുഹമ്മദ് സുബൈർ. ഫാക്ട് ചെക്ക് ചെയ്തശേഷം അടുത്തുള്ള പാടശേഖരം വഴി ഓടിത്തള്ളേണ്ടി വരുന്നത് എന്തൊരു ദ്രാവിഡാണ്. എന്നാലും, സൈഫിയെ കൈകാര്യം ചെയ്ത സംഘത്തിലെ പർവേഷ്, കല്ലു, പോളി എന്നിവരോടൊപ്പം ഉണ്ടായിരുന്ന ആരിഫും മുഷാഹിദും ഒക്കെ അദ്ദേഹത്തോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടെന്നൊക്കെ വെറുതെയാണെങ്കിലും പറയല്ലേ സാറേ.
Post Your Comments