ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. മോദി ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന് പറയുമ്പോള്‍ അതേ മന്ത്രിസഭയില്‍ മുസ്ലീം മന്ത്രിയോ എംപിയോ ഇല്ല. അവരോടൊപ്പം ഒരു മുസ്ലീം പ്രാതിനിധ്യവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയില്‍ വിവേചനത്തിന് ഇടമില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പ്രതികരണവുമായി ഒവൈസി രംഗത്ത് എത്തിയത്. വാഷിംഗ്ടണിലെ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രസ്താവന.
Read Also: അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്
‘പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ചു. നമുക്ക് അമേരിക്കയുമായി നല്ല ബന്ധമാണ് വേണ്ടത്. എന്നാല്‍ ഞങ്ങള്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിച്ച ബരാക് ഒബാമയുടെ അഭിമുഖവും കേട്ടു. മോദി മുമ്പ് ബരാക് ഒബാമയ്‌ക്കൊപ്പമിരുന്ന് ചായ കുടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒബാമ പറഞ്ഞത് എന്താണെന്ന് കേട്ടു നോക്കൂ.’, ഒവൈസി കൂട്ടിച്ചേര്‍ത്തു.
Post Your Comments