ആലപ്പുഴ: സിപിഎമ്മിന്റെ മുസ്ലിം പ്രേമത്തിന്റെ യഥാര്‍ത്ഥ കാരണത്തിന് പിന്നില്‍ സഹകരണ മേഖലയും ശരീഅത്ത് നിയമവും തമ്മിലുള്ള ബന്ധം കൊണ്ടാണെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്.
പിണറായി സര്‍ക്കാരിന്റെ മുസ്ലിം പ്രേമത്തിന് പിന്നില്‍, ന്യൂനപക്ഷ സംരക്ഷണം നടത്താനുള്ള വെമ്പല്‍ കൊണ്ടൊന്നുമല്ല. അങ്ങനെ ആരും ധരിക്കുകയും ചെയ്യരുത്. പിന്നെ കേരളത്തില്‍ മാത്രം എന്താണ് ഈ പ്രേമത്തിന് അടിസ്ഥാനം. സഹകരണ മേഖലയും ശരീഅത്ത് നിയമവും കൈകോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ശാസ്ത്രമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ വിശദീകരിക്കുന്നു.
Read Also: സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്: ഹൈക്കോടതി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘സിപിഎമ്മിന്റെ മുസ്ലിം പ്രേമത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ന്യൂനപക്ഷ സംരക്ഷണം നടത്താനുള്ള വെമ്പല്‍ കൊണ്ടൊന്നുമല്ല. അങ്ങനെ ചെയ്ത ചരിത്രം ലോക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ എങ്ങുമില്ലതാനും. പിന്നെ കേരളത്തില്‍ മാത്രം എന്താണ് ഈ പ്രേമത്തിന് അടിസ്ഥാനം. സഹകരണ മേഖലയും ശരീഅത്ത് നിയമവും കൈകോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ശാസ്ത്രമാണ് ഇതിന് പിന്നില്‍’.
‘ശരീഅത്ത് നിയമ പ്രകാരം ഇസ്ലാമിന് പലിശ ഹറാമാണ്. അതിനാല്‍ ‘ ശരിയ’ പിന്തുടരുന്നവര്‍ അവരുടെ നിക്ഷേപങ്ങള്‍ക്ക് പലിശ വാങ്ങാറില്ല. എന്നാല്‍ ബാങ്കിംഗ് നിയമം അനുസരിച്ച് നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുകയും വേണം. ഇതോടെ ബാങ്ക് നല്‍കുന്ന പലിശ കടലാസില്‍ മാത്രമായി ഒതുങ്ങും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ബാങ്ക് നല്‍കുന്ന പലിശ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടേയും അവരെ നിയമിച്ചവരുടെയും കീശയിലേക്ക് എത്തും. അപ്പോ ഇക്കണ്ട കോടികള്‍ ഒക്കെ നമ്മുടെ ‘സഹകരണ’ത്തില്‍ ആയാല്‍ എന്താ കുഴപ്പം? ഈ ചിന്തയാണ് കേരളത്തിലെ അവിശുദ്ധ കൂട്ടുകെട്ടിന് അടിസ്ഥാനം’.
‘ഇത്തരം നിക്ഷേപകര്‍ക്ക് ‘വേണ്ട സൗകര്യങ്ങള്‍ ‘ ഒരുക്കി കൊടുക്കുക എന്നതായി ഓരോ സഹകാരിയുടെയും ലക്ഷ്യം. അല്ലായെങ്കില്‍ അതിന് കഴിവുള്ളവര്‍ മാത്രം സഹകാരി മേലാളന്മാരായി. അതോടെ മറ്റ് ബാങ്കുകളില്‍ സ്വീകരിക്കാത്ത, ഉറവിടം വെളിപ്പെടുത്താന്‍ സാധിക്കാത്ത നിക്ഷേപങ്ങളുടെ സുരക്ഷിത സ്ഥാനമായി നമ്മുടെ സഹകരണ ബാങ്കുകള്‍ മാറി. കള്ളക്കടത്ത്, മയക്കു മരുന്ന്, ആയുധ വ്യാപാരം, മനുഷ്യക്കടത്ത്, അനധികൃത ഭൂമി കച്ചവടം തുടങ്ങി ഏത് രീതിയില്‍ സമ്പാദിച്ച പണത്തിനും സഹകരണ മേഖല അഭയം നല്‍കാന്‍ തുടങ്ങിയതോടെയാണ് സാധാരണക്കാരന്റെ അത്താണിയില്‍ ശത കോടികളുടെ കിലുക്കം കേള്‍ക്കാന്‍ തുടങ്ങിയത്. അതോടെ പാവങ്ങളുടെ ആശ്രയം എന്ന പേരും സഹകരണ മേഖലയ്ക്ക് നഷ്ടമായി. രാജ്യവിരുദ്ധ ശക്തികളുടെ പണത്തിന് മുകളില്‍ ഇ.ഡി വട്ടമിട്ട് പറക്കാനും തുടങ്ങി. അതായത് ഇപ്പോള്‍ സഹകരണ മേഖലയില്‍ നടക്കുന്ന എല്ലാ കേന്ദ്ര ഇടപെടലുകളും സിപിഎം നേതാക്കളുടെ രാഷ്ട്രീയ – സാമ്പത്തിക അത്യാര്‍ത്തി മൂലമുള്ളതാണെന്നു ചുരുക്കം’.
Post Your Comments