KeralaLatest NewsNewsIndiaInternational

ബംഗ്ലാദേശിൽ ജനിച്ച്, പാക്കിസ്ഥാനിൽ പഠിച്ചു വളർന്ന ഐഷാ സുൽത്താന എങ്ങനെ ലക്ഷദ്വീപുകാരിയായി?: പദ്മജ എസ്‌ മേനോന്റെ കുറിപ്പ്

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ആദ്യം ശബ്ദമുയർത്തിയത് സിനിമാ പ്രവർത്തക ഐഷ സുൽത്താന ആയിരുന്നു. നിരവധി ചാനലുകളിൽ കയറിയിറങ്ങി പ്രഫുൽ പട്ടേലിനെതിരെ ഐഷ പ്രസ്താവനകൾ നടത്തി. ദ്വീപിൽ കോവിഡ് പടർത്തുന്നതിനായി അയച്ച ബയോ വെപ്പൺ ആണ് പ്രഫുൽ പട്ടേലെന്ന ഐഷ സുൽത്താനയുടെ പരാമർശത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. എന്നാൽ, ലക്ഷദ്വീപിന്റെ സ്വരം എന്ന് സ്വയം അവരോധിച്ച ഐഷ സുൽത്താന എങ്ങനെയാണ് ലക്ഷദ്വീപുകാരി ആയതെന്ന് ചോദിക്കുകയാണ് ബിജെപി പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ പദ്മജ എസ്‌ മേനോൻ.

Also Read:വൈറസ് നമ്മുടെ ഇടയില്‍ എപ്പോഴും ഉണ്ടാകും, അതുകൊണ്ട് എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി

1984-ൽ ബംഗ്ലാദേശിൽ ജനിച്ച്, പാക്കിസ്ഥാനിൽ പഠിച്ചു വളർന്ന ഐഷാ സുൽത്താന എങ്ങനെയാണ് ലക്ഷദ്വീപുകാരി ആയതെന്ന് പദ്മജ എസ്‌ മേനോൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ചോദിക്കുന്നു. ഐഷ സുൽത്താന എന്തിനാണ് ലക്ഷദ്വീപുകാരുടെ അവകാശങ്ങളുടെ സംരക്ഷക കുപ്പായമണിഞ്ഞതെന്നും പദ്മജ ചോദിക്കുന്നു.

‘ഐഷ സുൽത്താന- ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. 1984-ൽ ബംഗ്ലാദേശിൽ ജനിച്ച്, പാക്കിസ്ഥാനിൽ പഠിച്ചു വളർന്ന ഐഷാ സുൽത്താനയ്ക്ക് ഇന്ത്യക്കെതിരെ ഇങ്ങനെ മാത്രമേ പറയാൻ സാധിക്കു. എപ്പോഴാണ് ഇവർ ലക്ഷദ്വീപുകാരിയായത്, എന്തിനാണ് ഇവർ ലക്ഷദ്വീപുകാരുടെ അവകാശങ്ങളുടെ സംരക്ഷക കുപ്പായമണിഞ്ഞത്. കേന്ദ്ര സർക്കാർ അന്വേഷിക്കേണ്ട കാര്യങ്ങളാണിത്.’- പദ്മജ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ ധന സഹായവുമായി വിജയ് സേതുപതി

അതേസമയം, വസ്തുതകൾ പരിശോധിക്കുമ്പോൾ മറ്റ് സൈറ്റുകളിൽ നൽകിയിരിക്കുന്ന വ്യാജ വിവരങ്ങളാണിതെന്നാണ് റിപ്പോർട്ട്. യാഥാർത്ഥത്തിൽ ബംഗ്ളാദേശ് സ്വദേശിനായ പ്രശസ്ത ആർട്ടിസ്റ്റ് ആയിഷ സുൽത്താനയുടെ വിവരങ്ങളാണ് ഇത്തരം സൈറ്റുകളിൽ ഐഷ സുൽത്താനയുടേതെന്ന പേരിൽ മാറ്റി നൽകിയിരിക്കുന്നത്. ആർട്ടിസ്റ്റ് ആയ ആയിഷ സുൽത്താനയുടെ വിവരങ്ങളാണ് ഇത്തരം സൈറ്റുകളിൽ ഐഷ സുൽത്താനയുടെ ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്. ഒപ്പം, ലക്ഷദ്വീപ് വിഷയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയം. സംഭവം വിവാദമായതോടെ പദ്മജ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button