CinemaLatest NewsNewsIndia

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ ധന സഹായവുമായി വിജയ് സേതുപതി

ചെന്നൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസഹായവുമായി മക്കൾ സെൽവം വിജയ് സേതുപതി. 25 ലക്ഷം രൂപയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വിജയ് സേതുപതി കൈമാറിയത്. സെക്രട്ടറിയേറ്റിലെത്തി നേരിട്ട് കണ്ടാണ് താരം തുക അടങ്ങുന്ന ചെക്ക് നൽകിയത്.

നേരത്തെ, സൂര്യ, കാർത്തി എന്നിവരും നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസഹായം കൈമാറിയിരുന്നു. രജനികാന്ത്, അജിത്ത്, വിക്രം, ശിവ കാർത്തികേയൻ, ജയം രവി, മുരുകദേശ് എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിരുന്നു.

Read Also:- അന്ന് ഓസീസിന് പോലും സാധിക്കാത്തതാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്: ഇൻസമാം

വിജയ് നായകനായി എത്തിയ മാസ്റ്ററാണ് വിജയ് സേതുപതിയുടെ ഒടുവിൽ പുറത്തിറങ്ങിയത്. വില്ലൻ കഥാപാത്രമായിട്ടാണ് സേതുപതി ചിത്രത്തിലെത്തിയത്. അതേസമയം, നിരവധി ചിത്രങ്ങളാണ് സേതുപതിയുടെ പുറത്തിറങ്ങാനിരിക്കുന്നത്. വിജയ് സേതുപതി നായകനായി എത്തുന്ന ആദ്യ മലയാള ചിത്രം 19 (1) (എ) ഒടിടി ഫ്ലാറ്റ് ഫോമിലൂടെ ഉടൻ പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button