COVID 19Latest NewsNewsIndia

വൈറസ് നമ്മുടെ ഇടയില്‍ എപ്പോഴും ഉണ്ടാകും, അതുകൊണ്ട് എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങളോടും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ പാലിക്കണമെന്ന് ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.

Also Read:കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവർക്ക് 199 രൂപയുടെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് : പുതിയ പദ്ധതിയുമായി എംഎല്‍എ

‘അണ്‍ലോക്ക് ചെയ്യല്‍ നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയില്‍ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ വാക്സിന്‍ എത്രയും വേഗം സ്വീകരിക്കുക. എല്ലാവരും സുരക്ഷിതരല്ലാതെ ആരും സുരക്ഷിതരല്ല. സ്വയം ശ്രദ്ധിക്കുക’ – എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ

അതേസമയം, ഇന്ത്യയിൽ ഇതുവരെ 25,90,44,072 ഡോസ് വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 60,471 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. 75 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. പ്രതിദിന പോസിറ്റീവ് നിരക്ക് 3.45 ശതമാനമായി കുറഞ്ഞതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button