ഭോപ്പാല്‍ : കോവിഡ് വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാന്‍ സൗജന്യ മൊബൈൽ ഓഫറുമായി മധ്യപ്രദേശ് എംഎല്‍എ. തന്റെ മണ്ഡലത്തില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുമെന്നാണ് ബെരാസിയ എംഎല്‍എ വിഷ്ണു ഖത്രിയുടെ വാഗ്ദാനം.
തെരഞ്ഞെടുക്കപ്പെട്ട പത്തു പഞ്ചായത്തുകളില്‍ നിന്നായി 100 പേര്‍ക്ക് സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുമെന്നാണ് പ്രഖ്യാപനം. 199 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ് പ്ലാാനാണ് ഇതിനായി പരിഗണിക്കുന്നത്. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ജൂണ്‍ 30നകം വാക്‌സിന്‍ എടുക്കുന്നവര്‍ക്കാണ് എംഎല്‍എ ഓഫര്‍ പ്രഖ്യാപിച്ചത്.
നേരത്തെ സമ്പൂർണ്ണ വാക്‌സിനേഷന്‍ കൈവരിക്കുന്ന മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്നും എംഎല്‍എ പ്രഖ്യാപിച്ചിരുന്നു . ആദ്യം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന പഞ്ചായത്തിന് 10ലക്ഷവും തൊട്ടുപിന്നില്‍ വരുന്ന രണ്ടു പഞ്ചായത്തുകള്‍ക്ക് യഥാക്രമം ഏഴും മൂന്നും ലക്ഷവും നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
Post Your Comments