Latest NewsKeralaCinemaNattuvarthaNewsBollywoodEntertainmentKollywoodMovie Gossips

പുതിയ ​സീ​രീ​സി​നായി സാമന്തയ്ക്ക് വാൻ തുക വാഗ്ദാനം ചെയ്ത് നെറ്റ്ഫ്ലിക്സ്

സാമന്തയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച പ്രകടനമാണ് ഫാ​മി​ലി​ ​മാ​നിൽ

മുംബൈ: ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ ഭാഷകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരെ സൃഷ്ടിച്ച നടിയാണ് സാമന്ത അക്കിനേനി. അടുത്തിടെ ആ​മ​സോ​ൺ​ ​പ്രൈ​മി​ൽ റിലീസ് ചെയ്ത ചിത്രം ​ദി ​ ​ഫാ​മി​ലി​ ​മാ​ൻ​-​ 2​ ലെ സാമന്തയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. ചിത്രത്തിൽ തമിഴ്–ശ്രീലങ്കൻ വംശജയായ രാജി എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സാമന്തയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച പ്രകടനമാണ് ഫാ​മി​ലി​ ​മാ​നിൽ എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

ഇപ്പോഴിതാ ​പ്രമുഖ ​ഒ.​ടി.​ടി​ ​പ്ലാറ്റ്‌ഫോമായ ​ ​നെറ്റ്ഫ്ലിക്സ് തങ്ങൾക്കുവേണ്ടി ഒ​രു​ ​വെ​ബ് ​സീ​രീ​സി​ല​ഭി​ന​യി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​താ​ര​ത്തെ​ ​സമീപിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.​ ​റെ​ക്കോ​ഡ് ​പ്ര​തി​ഫ​ല​മാ​ണ് ഈ ​ ​വെ​ബ് ​സീ​രീ​സി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​മ​ന്ത​യ്ക്ക് ​നെറ്റ്ഫ്ലിക്സ് ​വാ​ഗ്ദാ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത് എന്നാണ് റിപ്പോർട്ടുകൾ.​ ഇതോടെ ബോളിവുഡിലും തരംഗമാവുകയാണ് സാമന്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button