സംവിധായകൻ ഫാസിലിന്റെ സിനിമയ്ക്കുവേണ്ടിയായിരുന്നു തന്റെ ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് എന്ന് നടൻ പൃഥ്വിരാജ്. എന്നാല്‍ ആ സ്‌ക്രീന്‍ ടെസ്റ്റില്‍ തനിക്ക് സെലക്ഷന്‍ നേടാനായില്ലെന്നും, അന്ന് തനിക്കൊപ്പം ടെസ്റ്റിന് പങ്കെടുത്ത ഒരു പെൺകുട്ടി പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി മാറിയെന്നും പൃഥ്വിരാജ് പറയുന്നു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം പങ്കുവെച്ചത്.
കൈയ്യെത്തും ദൂരത്ത് എന്ന സിനിമയ്ക്കുവേണ്ടിയാണ് പൃഥ്വിരാജ് ഫാസിലിനെ നേരിൽ കാണാൻ ചെന്നത്. എന്നാൽ തനിക്ക് ആ സിനിമയിൽ അവസരം ലഭിച്ചില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ.
‘കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലേക്ക് സ്‌ക്രീന്‍ ടെസ്റ്റിനായി സംവിധായകന്‍ ഫാസിലിന്റെ വീട്ടില്‍ പോയപ്പോൾ അന്ന് തന്റെ കൂടെ കോ ആക്റ്ററായി ഒരു ഒമ്പതാം ക്ലാസുകാരിയും ഉണ്ടായിരുന്നു. അസിന്‍ തോട്ടുങ്കല്‍. പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ അസിനുമൊത്താണ് അന്ന് ഞാന്‍ അഭിനയിച്ചത്. എന്നാല്‍ ആ സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന്‍ നേടാനായില്ല. സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞു. സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം ഞാന്‍ ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നു’.
Post Your Comments