അഹമ്മദാബാദ്: 17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 23കാരിയായ യുവതി അറസ്റ്റില്‍. പോക്സോ നിയമപ്രകാരമാണ് സംഭവത്തിൽ പൊലീസ് കേസ് എടുത്തത്. ഗുജറാത്തിലെ ആനന്ദിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായത്. മെയ് 25 നാണ് ആനന്ദില്‍ നിന്നും 17 വയസുള്ള ആൺകുട്ടിയെ കാണാതായത്. മാതാപിതാക്കളും ബന്ധുക്കളും തെരച്ചിൽ നടത്തിയെങ്കിലും 17കാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്നാണ് മെയ് 27ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നൽകിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 17 കാരനെ ദിവസങ്ങള്‍ക്ക് ശേഷം സൂറത്തില്‍ നിന്നും കണ്ടെത്തി. യുവതിയുടെ കൂടെ ഇവിടെ കഴിയുകയായിരുന്ന 17 കാരനെ പൊലീസ് കണ്ടെത്തി. വൈദ്യ പരിശോധനയില്‍ യുവതി 17 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി.
വിവാഹം കഴിക്കാം എന്ന് പറഞ്ഞാണ് 17കാരനെ യുവതി തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. കൗമരക്കാരനെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ചു. പോക്സോ നിയമ പ്രകാരം അറസ്റ്റിലായ യുവതി ഇപ്പോള്‍ റിമാന്‍റിലാണ്.
Post Your Comments